ഡി വൈ എഫ് ഐ വോളണ്ടിയര്‍മാര്‍ വെളുപ്പിനു 5 മണിക്കെത്തും

തിരുവനന്തപുരം| Last Modified വ്യാഴം, 12 മാര്‍ച്ച് 2015 (19:28 IST)
മന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാനുള്ള എല്‍.ഡി.എഫ് തീരുമാനത്തിന്‍റെ ഭാഗമായി വെള്ളിയാഴ്ച വെളുപ്പിനു തന്നെ നിയമസഭ വളയാനാണു തീരുമാനം. എന്നാല്‍ യുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാത്രി എട്ടു മണിമുതല്‍ തന്നെ നിയമസഭ വളയാനാണു തീരുമാനിച്ചിരുന്നത്.

എന്നാല്‍ സമരം അങ്ങനെ ഡി.വൈ.എഫ്.ഐ യുടേതുമാത്രമായി മാറുമെന്ന് എല്‍.ഡി.എഫിലെ സി.പി.ഐ അടക്കമുള്ള ഘടകകക്ഷികള്‍ എതിര്‍പ്പ് അറിയിച്ചപ്പോള്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരോടും അഞ്ചു മണിക്ക് എത്തിച്ചേര്‍ന്നാല്‍ മതിയെന്ന് സി.പി.എം നേതൃത്വം നിര്‍ദ്ദേശിക്കുകയാണുണ്ടായത്.

എല്‍.ഡി.എഫ് ഘടകകക്ഷികള്‍ക്കൊപ്പം യുവമോര്‍ച്ചയും നിയമസഭ വളയാന്‍റ്റ്ഹീരുമാനിച്ചതിനാല്‍ മസ്കറ്റ് ഹോട്ടലിലേക്കും എം.എല്‍.എ ഹോസ്റ്റലിലേക്കും പി.എം.ജി യിലേക്കുമുള്ള റോഡുകള്‍ ഉപരോധിച്ച് നിയമസഭ വളയാനാണു എല്‍ഡിഎഫ് തീരുമാനം. അതേ സമയം പാളയത്തു നിന്ന് നിയമസഭയിലേക്കുള്ള റോഡ് കേന്ദ്രീകരിച്ച് പ്രക്ഷോഭം നടത്താനാണു യുവമോര്‍ച്ച തീരുമാനിച്ചിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :