ബജറ്റ് സമ്മേളനം: യുവമോര്‍ച്ചപ്പേടിയില്‍ പൊലീസും എല്‍ഡി‌എഫും, നിയമസഭ അങ്കത്തട്ടാകും

തിരുവനന്തപുരം| vishnu| Last Updated: വ്യാഴം, 12 മാര്‍ച്ച് 2015 (16:17 IST)
ധനമന്ത്രി കെ.എം.മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടുമായി ഇടതുമുന്നണിയു, യുവമോര്‍ച്ചയും നാളെ വളയുന്നതോടെ ആകെ അങ്കലാപ്പിലായിരിക്കുന്നത് കേരളാ പൊലീസാണ്. അതിനിടെ തങ്ങളുടെ സമരത്തിന്റെ ക്രഡിറ്റ് യുവമോര്‍ച്ച കൊണ്ടുപോകുമോ എന്ന ആശങ്കയിലാണ് ഇടതുമുന്നണി. മാണി നിയസഭ്യില്‍ ബജറ്റ് അവതരിപ്പിക്കാതിരിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് പ്രതിപക്ഷം നിശ്ചയിച്ചിരിക്കുന്നതോടെ നാളെ തലസ്ഥാന നഗരിയും നിയസഭയും പോര്‍ക്കളമാകുമെന്ന് ഉറപ്പായി.

നിയമസഭ വളയാന്‍ യുവമോര്‍ച്ചയും ഇടത് യുവജന സംഘടനകളും എത്തുന്നതൊടെ സുരക്ഷയ്ക്കായി വമ്പന്‍ സന്നാഹങ്ങളാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ക്രമസമാധാന പാലനം തകരാതിരിക്കാന്‍ എങ്ങനെ സമരത്തേ നേരിടുമെന്ന് ഇപ്പോഴും പൊലീസിന് ധാരണയായിട്ടില്ല, സമരത്തിനെത്തുന്ന യുവമോര്‍ച്ചക്കാരുമായി ഇടതുമുന്നണി പ്രവര്‍ത്തകര്‍ സംഘര്‍ഷമുണ്ടായാല്‍ തത്സ്ഥാനത്തെ ഗതാഗതവും സ്മാധാനവും തകരുമെന്നുറപ്പാണ്. ഇതിനെ എങ്ങനെ നേരിടുമെന്നതില്‍ അന്തിമ രൂപം നല്‍കികൊണ്ടിരിക്കുകയാണ് പൊലീസ് മേധാവികള്‍.

പ്രതിഷേധ പ്രതിരോധമെന്നാണ് ഇടതുമുന്നണി ബജറ്റ് ദിനത്തിലെ സമരത്തിനിട്ടിരിക്കുന്ന പേര്. വ്യാഴം രാത്രി നിയമസഭയ്ക്കു സമീപത്തെ യുദ്ധസ്മാരകത്തിനു മുന്നില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് ആദ്യം എത്തിച്ചേരുക. വെള്ളി പുലര്‍ച്ചെയോടെ ആയിരക്കണക്കിന് ഇടതുമുന്നണി പ്രവര്‍ത്തകര്‍ നിയമസഭയിലേക്കുള്ള എല്ലാ വഴികളും ഉപരോധിക്കും. മുഖ്യമന്ത്രിയുള്‍പ്പെടെ, മറ്റു മന്ത്രിമാര്‍ക്കും സാമാജികര്‍ക്കും മാര്‍ഗതടസമുണ്ടാക്കില്ല. കെ.എം.മാണിയെ പ്രധാന ഗേറ്റുകളിലൂടെ നിയമസഭയ്ക്കുള്ളില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയുമില്ല എന്നതാണ് ഇടതുമുന്നണിയുടെ സമര രീതി.

എന്നാല്‍ യുവമോര്‍ച്ചയുടെ സമരം കുറേക്കൂടി കടുത്തതാണ്. ഇടതും വലതും ചേര്‍ന്നുള്ള ഒത്തുകളിയാണ് നടക്കുന്നത് എന്നാരോപിക്കുന്നതിനാല്‍ സഭ്യ്ക്കുള്ളിലേക്ക് ആരേയും പ്രവേശിക്കിആന്‍ അനുവദിക്കില്ല എന്നാണ് യുവമോര്‍ച്ച പ്രഖ്യാപിച്ചിരിക്കുന്നത്. അതിനാല്‍ ഇവരെര്‍ നേരിടുക എന്നതിനാകും പൊലീസ് ആദ്യ പരിഗണന നല്‍കുക. സമരവുമായെത്തുന്ന പ്രവര്‍ത്തകരെ നിയസംഭാ മന്ദിരത്തിനു സമീപത്തേക്ക് എത്തിക്കാതെ വഴിയില്‍ തടഞ്ഞേക്കുമെന്നാണ് സൂചന.

പൊലീസ് ബാരിക്കേഡുകള്‍ നിരത്തുന്നിടങ്ങളായിരിക്കും സമരകേന്ദ്രങ്ങള്‍. എല്‍ഡിഎഫ് - യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തമ്മിലുണ്ടായേക്കാവുന്ന പ്രശ്നങ്ങളും പൊലീസിനു തലവേദന സൃഷ്ടിക്കും. പ്രതിരോധങ്ങള്‍ മറികടന്ന് മാണി സഭയ്ക്കുള്ളിലെത്തിയാല്‍, ബജറ്റ് അവതരണം തടസപ്പെടുത്താന്‍ ഏതറ്റം വരേയും പോകാനാണ് എല്‍ഡിഎഫ് ധാരണ. സമരത്തിന് അന്തിമരൂപം നല്‍കാന്‍ എല്‍ഡിഎഫ് ഉപസമിതി ഇന്നു യോഗം ചേരും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :