ലഹരി വില്‍പ്പന: 26 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം| Last Modified വെള്ളി, 3 ജൂലൈ 2015 (16:52 IST)
സ്കൂള്‍ കുട്ടികള്‍ക്ക് സിഗററ്റ്, പാന്‍ മസാല, മദ്യം, മയക്കുമരുന്നുകള്‍ എന്നിവ വില്‍പ്പന നടത്തുന്നതു തടയാന്‍ പൊലീസ് സംസ്ഥാന വ്യാപകമായി കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ റെയ്ഡില്‍ 26 പേരെ അറസ്റ്റ് ചെയ്തു. ആകെ 41 റെയ്ഡുകള്‍ നടത്തിയതിലാണ് 26 പേര്‍ വലയിലായത്.

ഇതോടെ 2014 മേയ് 30 മുതല്‍ നടക്കുന്ന ഇത്തരം റെയ്ഡുകളില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 9002 ആയി. ആകെ 37373 റെയ്ഡുകളിലായി 9230 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

വരും ദിവസങ്ങളിലും ഇത്തരം റെയ്ഡുകള്‍ തുടരുമെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :