പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം : 3 പേര്‍ പിടിയില്‍

നെടുമങ്ങാട്| Last Modified വ്യാഴം, 2 ജൂലൈ 2015 (16:55 IST)
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച മൂന്നംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഉഴമലയ്ക്കല്‍ തോളൂര്‍ ദിവ്യ ഹൌസില്‍ അഭിലാഷ് (21), നെടുമങ്ങാട് അരശുപറമ്പില്‍ മുളമൂട് അഖിലാഭവനില്‍ അഖില്‍ (18), ഉഴമലയ്ക്കല്‍ പുതുക്കുളങ്ങര ബാങ്ക് ജംഗ്ഷനില്‍ സാദിഖ് മന്‍സിലില്‍ സാദിഖ് (18) എന്നിവരാണു പൊലീസ് വലയിലായത്.

ആര്യനാട് സ്വദേശിനിയായ പെണ്‍കുട്ടി പൂവത്തൂര്‍ സ്കൂളിലേക്ക് പോകും വഴിയായിരുന്നു തട്ടിക്കൊണ്ടുപോകല്‍ ശ്രമം നടന്നത്. റെന്‍റ് എ കാര്‍ കേന്ദ്രത്തില്‍ നിന്നു വാടകയ്ക്കെടുത്ത കാറുമായി സ്കൂള്‍ പരിസരത്ത് കറങ്ങി നടന്ന് ഒറ്റയ്ക്ക് വരികയായിരുന്ന കുട്ടിയെ കാറില്‍ പിടിച്ചു കയറ്റാന്‍ ശ്രമിക്കവേ കുട്ടി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു.

എന്നാല്‍ സംഘം കാറില്‍ കുട്ടിയെ പിന്‍തുടരുകയും കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുകയും ചെയ്തു. സംഭവം കണ്ട നാട്ടുകാരാണു പ്രതികളെ പിടിച്ചു പൊലീസില്‍ ഏല്‍പ്പിച്ചത്. പ്രധാന പ്രതിയായ അഭിലാഷ് സമാന സ്വഭാവമുള്ള മറ്റൊരു കേസിലെ പ്രതിയാണെന്നും പൊലീസ് അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :