എ കെ ജെ അയ്യര്‍|
Last Modified തിങ്കള്‍, 31 ഒക്ടോബര്‍ 2022 (19:02 IST)
നാഗർകോവിൽ : കന്യാകുമാരി ജില്ലയിലെ പ്രസിദ്ധമായ മാത്തൂർ തൊട്ടിൽപാലത്തിനടുത്ത് ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ടു ചെന്നൈ സ്വദേശികൾ ഒഴുക്കിൽ പെട്ട് മുങ്ങിമരിച്ചു. ചെന്നൈ യാസർപാടി സുന്ദരം നഗർ സ്വദേശി ശേഖർ മകൻ കാർത്തികേയൻ (30), രവിയുടെ മകൻ നാഗരാജ് (30) എന്നിവരാണ് ഇവിടത്തെ പറളി ആറ്റിൽ മുങ്ങിമരിച്ചത്.
കഴിഞ്ഞ ദിവസമാണ് ദുരന്തമുണ്ടായത്. ചെന്നൈയിൽ നിന്ന് ഏഴു പേരടങ്ങുന്ന വിനോദസഞ്ചാര സംഘം തിരുനെൽവേലിയിൽ എത്തിയശേഷം കാർ വാടകയ്ക്കെടുത്താണ് കന്യാകുമാരി കണ്ടശേഷം പത്മനാഭപുരം കൊട്ടാരം സന്ദർശിച്ചത്. പിന്നീടാണ് ഇവർ ആറ്റിൽ കുളിക്കാനിറങ്ങിയത്.