സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 8 ഒക്‌ടോബര്‍ 2022 (17:37 IST)
പാലക്കാട് തെരുവുനായ ആക്രമണത്തില്‍ മുന്‍ എംഎല്‍എ അടക്കം നാലുപേര്‍ക്ക് കടിയേറ്റു. പാലക്കാട് മുന്‍ എംഎല്‍എ കെകെ ദിവാകരനടക്കം നാലുപേര്‍ക്കാണ് ഇന്ന് കടിയേറ്റത്. നൂറണി തൊണ്ടികുളത്തായിരുന്നു നായയുടെ ആക്രമണം ഉണ്ടായത്. പരിക്കേറ്റവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.
കെകെ ദിവാകരന് കാലിലും കൈയിലുമാണ് കടിയേറ്റത്. നടക്കാനിറങ്ങിയപ്പോഴാണ് സംഭവം.