ന്യൂഡല്‍ഹി|
JOYS JOY|
Last Modified ചൊവ്വ, 15 സെപ്റ്റംബര്‍ 2015 (14:00 IST)
സ്വവര്‍ഗാനുരാഗികളുടെ ജീവിതത്തെ ആസ്പദമാക്കി ചിത്രീകരിച്ച ഡോക്യുമെന്ററി ദൂരദര്‍ശനില്‍. ‘പര്‍പ്പിള്‍ സ്കൈസ്’ എന്ന് പേരിട്ട ഡോക്യുമെന്ററി ശ്രീധര്‍ രംഗായന്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്.
ഇതിനകം 27 അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ ‘പര്‍പ്പിള്‍ സ്കൈസ്’ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സമൂഹത്തില്‍ തിരസ്കൃതരാകുന്ന സ്വവര്‍ഗാനുരാഗികളും ഇന്ത്യയില്‍ ജീവിക്കുന്നതിനു വേണ്ടി അവര്‍ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളുമാണ് ഡോക്യുമെന്ററിയുടെ ഇതുവൃത്തം.
ദൂരദര്‍ശനില്‍ ഇത്തരമൊരു ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നത് ഇതാദ്യമായാണ്. ഡോക്യുമെന്ററിയുടെ ട്രയിലര്‍ ഇതിനകം തന്നെ ശ്രദ്ധേയമായിക്കഴിഞ്ഞു.