ഇന്റര്‍നെറ്റില്ലാതെ ഫോണില്‍ ദൂരദര്‍ശന്‍; തിരിച്ചുവരവിനൊരുങ്ങി പ്രസാര്‍ ഭാരതി

ന്യൂഡല്‍ഹി| Last Modified ചൊവ്വ, 21 ഏപ്രില്‍ 2015 (14:37 IST)
ഒരു കാലത്ത് ഇന്ത്യയുടെ പ്രിയ ചാനലായിരുന്ന ദൂരദര്‍ശന്‍ തിരിച്ചുവരവിനൊരുങ്ങുന്നു. മൊബൈല്‍ ഇന്റര്‍നെറ്റോ, ബ്രോഡ്ബാന്റോ, വൈഫൈ സര്‍വീസോ ഇല്ലാതെ സ്മാര്‍ട്ട് ഫോണുകളില്‍ മൊബൈലില്‍
ദൂരദര്‍ശന്‍ ചാനലുകള്‍ സൗജന്യമായി ലഭ്യമാക്കുന്ന പദ്ധതിയുമായാണ് പ്രസാര്‍ ഭാരതി തിരിച്ചുവരവിനൊരുങ്ങുന്നത്.

ഈ പദ്ധതിയിലൂടെ ദൂരദര്‍ശന്റെ 20 സൗജന്യ ടെലിവിഷന്‍ ചാനലുകളും എഫ്എം ഗോള്‍ഡടക്കമുളള എല്ലാ റേഡിയോ ചാനലുകളും സ്മാര്‍ട്ട് ഫോണുകളിലൂടെ ലഭ്യമാകും.ഇതു സംബന്ധിച്ച പദ്ധതി രൂപരേഖ പ്രസാര്‍ഭാരതി വാര്‍ത്താവിതരണ മന്ത്രാലയത്തിന് സമര്‍പ്പിച്ചു. ചാനലുകള്‍ ലഭിക്കുന്നതിനായി പ്രത്യേക ഡോങ്കിള്‍ ഫോണില്‍ ഘടിപ്പിക്കണം.

ഡോങ്കിള്‍ സ്മാര്‍ട്ട് ഫോണുകളില്‍ ഘടിപ്പിക്കാനുളള ഹാര്‍ഡ്‌വെയര്‍ സംവിധാനം ഒരുക്കാന്‍ പ്രമുഖ മൊബൈല്‍ നിര്‍മ്മാതാക്കളുമായി പ്രസാര്‍ ഭാരതി ചര്‍ച്ച ആരംഭിച്ചു. സ്വകാര്യചാനലുകളുമായുളള കടുത്ത മത്സരത്തിനിടെ പിടിച്ചുനില്‍ക്കുന്നതിന് വേണ്ടിയാണ് പ്രസാര്‍ഭാരതിയുടെ പുതിയ നീക്കം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :