അലോപ്പതി ചികിത്സ: ആയുര്‍വേദ ഡോക്ടര്‍ അറസ്റ്റില്‍

നെടുമങ്ങാട്| Last Modified തിങ്കള്‍, 25 മെയ് 2015 (17:29 IST)
അലോപ്പതി ചികിത്സ നടത്തി വന്നിരുന്ന ആയുര്‍വേദ ഡോക്ടര്‍ അറസ്റ്റിലായി. അലോപ്പതി ചികിത്സ നടത്തവേ ഒരു ബാലികയുടെ മരണത്തിനിടയായതുമായി ബന്ധപ്പെട്ടാണു ആയുര്‍വേദ ഡിപ്ലോമക്കാരനെ വലിയമല പൊലീസ് അറസ്റ്റ് ചെയ്തത്.


നാവായിക്കുളം കൊച്ചുകണ്ണം‍പള്ളി വീട്ടില്‍ ശ്രീകുമാര്‍ എന്ന 61 കാരനാണു പൊലീസ് അറസ്റ്റിലായത്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി ഇയാള്‍ ചുള്ളിമാനൂരില്‍ ആശുപത്രി നടത്തിവരികയാണ്‌.

കഴിഞ്ഞ ദിവസം ഇയാളുടെ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ വിദ്യാര്‍ത്ഥിനി മരിച്ചതിനെ തുടര്‍ന്നുണ്ടായ പരാതിയാണു ഡോക്ടറുടെ അറസ്റ്റില്‍ കലാശിച്ചത്. നെടുമങ്ങാട് ഡി.വൈ.എസ്.പി സെയ്‍ബുദ്ദീന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു ഡോക്ടറെ അറസ്റ്റ് ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :