ഓപ്പറേഷന്‍ സുരക്ഷ: 566 പേര്‍ പിടിയില്‍

തിരുവനന്തപുരം| Last Modified വെള്ളി, 22 മെയ് 2015 (19:12 IST)
ഗുണ്ടാ മാഫിയ സംഘങ്ങള്‍ക്കെതിരെയുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ 566 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം റെഞ്ചില്‍ 207 പേരും കൊച്ചി റേഞ്ചില്‍ 62 പേരും തൃശൂര്‍ റേഞ്ചില്‍ 121 പേരും കണ്ണൂര്‍ റേഞ്ചില്‍ 176 പേരുമാണ്‌ അറസ്റ്റിലായത്.

ഇതോടെ 2014 ഫെബ്രുവരി 24 മുതല്‍ ആരംഭിച്ച ഓപ്പറേഷന്‍ സുരക്ഷയുടെ ഭാഗമായി അറസ്റ്റിലായവരുടെ എണ്ണം 57205 ആയി ഉയര്‍ന്നു. സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തുന്നവര്‍ക്ക് എതിരെയുള്ള
നടപടി വരും ദിവസങ്ങളില്‍ കൂടുതല്‍ കര്‍ശനമാക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :