ദിലീപിനെ തിരിച്ചെടുത്ത നടപടി; ‘അമ്മ’യ്‌ക്കെതിരെ പൊട്ടിത്തെറിച്ച് പിടി തോമസ് എംഎല്‍എ

ദിലീപിനെ തിരിച്ചെടുത്ത നടപടി; ‘അമ്മ’യ്‌ക്കെതിരെ പൊട്ടിത്തെറിച്ച് പിടി തോമസ് എംഎല്‍എ

  Dileep , PT Thomas MLA , Amma , Cinema , police , ദിലീപ് , കാവ്യ മാധവന്‍ , പീഡനം , നടിക്ക് പീഡനം , ഡബ്യൂ സി സി
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 26 ജൂണ്‍ 2018 (15:31 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിലെ പ്രതിയും നടനുമായ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്ത നടപടിയെ വിമര്‍ശിച്ച് പിടി തോമസ് എംഎല്‍എ രംഗത്ത്.

മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയിലേക്ക് ദിലീപിനെ തിരിച്ചെടുത്തത് ഏതു സാഹചര്യത്തിലാണെന്ന് അവര്‍ വ്യക്തമാക്കണം. അമ്മയുടെ ഈ തീരുമാനം നിരാശപ്പെടുത്തിയെന്നും പിടി തോമസ് വ്യക്തമാക്കി.

പീഡിപ്പിക്കപ്പെട്ട നടിക്ക് പിന്തുണ നല്‍കിയെന്ന അമ്മയുടെ നിലപാട് നാട്യമായിരുന്നു. സിനിമാ ലോകത്തു നിന്നും കുറച്ചു പേര്‍ മാത്രമാണ് നടിക്ക് പിന്തുണ നല്‍കിയാതെന്നും പിടി തോമസ് പറഞ്ഞു.

ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്ത നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സിനിമയിലെ വനിതാ കൂട്ടായ്‌മയായ ഡബ്യൂ സി സി എതിര്‍പ്പ് പ്രകടിപ്പിച്ചതിനു പിന്നാലെ നിരവധി പേരാണ് അമ്മയ്‌ക്കെതിരെ രംഗത്തു വന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :