അപർണ|
Last Modified ചൊവ്വ, 26 ജൂണ്‍ 2018 (12:55 IST)
ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ കത്തുന്നു. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയിൽ നിന്നും ദിലീപിനെ പുറത്താക്കിയിരുന്നു. എന്നാൽ അപ്പോൾ ഉണ്ടായിരുന്ന സാഹചര്യവും ഇപ്പോഴത്തെ സാഹചര്യവും മാറ്റമൊന്നുമുണ്ടായിട്ടില്ലെന്നിരിക്കെ എന്തിനാണ് ദിലീപിനെ തിരിച്ചെടുത്തതെന്ന് ഡ ബ്ല്യു സി സി ചോദിക്കുന്നു.
നിലനിൽപ്പിനെ ഭയന്നാണ് പലരും ദിലീപിനേയും ഇക്കാര്യത്തിലുളള അമ്മയുടെ നിലപാടിനേയും അനുകൂലിക്കുന്നതെന്ന് നടി സജിത മഠത്തിൽ പറയുന്നു. ഇവർ മാത്രമല്ല വനിത സംഘടനയിലെ ഭൂരിഭാഗം താരങ്ങളും അമ്മയുടെ തീരുമാനത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
ഇങ്ങനെയാണെങ്കിൽ അമ്മയിൽ തുടരാൻ താൽപര്യമില്ലെന്ന് നടി റിമ കല്ലിങ്കൽ പറഞ്ഞു. മൂന്ന് മാസത്തോളം ജയിലിൽ കിടന്ന്, രണ്ട് തവണ ജാമ്യം നിഷേധിച്ച ഒരു വ്യക്തിയും അതുപോലെ അതിൽ നിന്ന് അതിജീവിച്ച ഒരു വ്യക്തിയും ഈ സംഘടനയുടെ ഭാഗമാണ്. എന്നാൽ സംഘടന വളരെ വ്യക്തമായി തന്നെ പറയുന്നുണ്ട് തങ്ങൾ കുറ്റാരോപിതന്റെ ഭാഗത്താണെന്ന്. - റിമ പറയുന്നു.
വെറുതെ വഴക്കുണ്ടാക്കാന്‍ ഒരു പാര്‍വതിയും ഒരു മഞ്ജു വാര്യരും ശ്രമിച്ചിട്ടില്ലെന്ന് ഇന്നലെ ഊർമിള ഉണ്ണി വ്യക്തമാക്കിയിരുന്നു.