വാദം പൂർത്തിയായി; ദിലീപിന്‍റെ ജാമ്യാപേക്ഷയിൽ വിധി തിങ്കളാഴ്ച - റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി

കൊച്ചി, ശനി, 16 സെപ്‌റ്റംബര്‍ 2017 (17:17 IST)

Widgets Magazine
 Dileep , kavya madhavan , Pulsar suni , Appunni , police , ദിലീപ് , കാവ്യ മാധവന്‍ , പള്‍സര്‍ സുനി , അപ്പുണ്ണി , കാവ്യ

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായി റിമാന്‍‌ഡില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷയിൽ വിധി തിങ്കളാഴ്ച. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ നടന്ന രഹസ്യ വാദം പൂർത്തിയായി. അടച്ചിട്ട കോടതി മുറില്‍ കേസിൽ ഇരുവിഭാഗത്തിന്‍റെ വാദം നടന്നു.

അതിനിടെ ​ ദിലീപിന്റെ റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി.

ദിലീപിന് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ഇന്നും ശക്തമായി എതിർത്തു. അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും നടിയുടെ നഗ്നചിത്രങ്ങൾ എടുക്കാൻ ക്വട്ടേഷൻ നൽകി എന്ന കുറ്റം മാത്രമല്ല ദിലീപ് ചെയ്തിരിക്കുന്നതെന്നും പ്രോസിക്യൂഷൻ വാദിച്ചു.

60ദിവസം പൂര്‍ത്തിയായതിനാല്‍ തനിക്കു ജാമ്യം കിട്ടാനുള്ള അവകാശമുണ്ടെന്നായിരുന്നു ദിലീപിന്റെ വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി രാകേഷ് കുമാർ പോൾ കേസിൽ സുപ്രീംകോടതി ആഗസ്റ്റ് 16 ന് പുറപ്പെടുവിച്ച വിധിയും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

“ ക്രിമിനൽ നടപടിച്ചട്ടം 376 (രണ്ട്) പ്രകാരമുള്ള കുട്ടമാനഭംഗക്കുറ്റം തന്റെ പേരിൽ നിലനിൽക്കില്ല. ഇതുണ്ടെങ്കിൽ മാത്രമേ 90 ദിവസം റിമാൻഡിന് കാര്യമുള്ളൂ. നഗ്നചിത്രമെടുക്കാൻ ഗൂഢാലോചന നടത്തി എന്ന കുറ്റമാണ് ചുമത്തപ്പെട്ടിട്ടുള്ളത്. അതുപ്രകാരം 60 ദിവസത്തിൽ കൂടുതൽ റിമാൻഡിൽ കഴിഞ്ഞാൽ സോപാധിക ജാമ്യത്തിനു പ്രതി അർഹനാണ്. അതിനാൽ ജാമ്യം അനുവദിക്കണം ” - എന്നും ഹർജിയിൽ ദിലീപ് ചൂണ്ടിക്കാട്ടുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഒരു നോക്കു കാണാന്‍... ; കെ പി എസി ലളിത ദിലീപിനെ ജയിലിലെത്തി കണ്ടു

കൊച്ചിയില്‍ യുവനടിയെ അക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ...

news

മടക്കം ഇടതിലേക്കോ, യുഡിഎഫിലേക്കോ ?; വ്യക്തമായ സൂചന നല്‍കി മാണി രംഗത്ത്

കേരളാ കോൺ ഗ്രസിന് എപ്പോഴും എവിടേയും ക്ഷണമുണ്ട്. അതിനാല്‍ അക്കാര്യങ്ങള്‍ വേണ്ട സമയത്ത് ...

news

മോഹന്‍ലാലിനു പ്രധാനമന്ത്രിയുടെ കത്ത്

സ്വച്ഛ് ഭാരത് അഭിയാന് പദ്ധതിക്ക് പിന്തുണതേടി പ്രധാനമന്ത്രി നരേന്ദ്ര മോദി നടൻ മോഹൻലാലിന് ...

news

രണ്ടും കല്‍പ്പിച്ച് ദിലീപ്, എന്തൊക്കെ സംഭവിച്ചാലും പിടിവിടില്ലെന്ന് പൊലീസ്!

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ...

Widgets Magazine