ദിലീപിന് ജാമ്യം ലഭിക്കാത്തതിന് കാരണം അമ്മയിലെ സൂപ്പര്‍ താരങ്ങളോ ?; ഈ നീക്കത്തില്‍ നിഗൂഢതയുണ്ടെന്ന് ആരാധകര്‍

ദിലീപ് ജാമ്യം ലഭിക്കാത്തതിന് കാരണം അമ്മയിലെ സൂപ്പര്‍ താരങ്ങളോ ?

 Dileep , kavaya madhavan , CPM , Amma , Dileep fans association , Pulsar suni , Appunni , suni , യുവനടി , ദിലീപ് , കാവ്യ മാധവന്‍ , അപ്പുണ്ണി , പള്‍സര്‍ സുനി , ദിലീപ് ഫാന്‍സ് , അമ്മ , താരസംഘടന
ആലുവ| jibin| Last Updated: ചൊവ്വ, 29 ഓഗസ്റ്റ് 2017 (21:21 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ നടന്‍ ദിലീപിന് മൂന്നാമതും ജാമ്യം നിഷേധിക്കപ്പെട്ടതോടെ താരസംഘടനയായ അമ്മയ്‌ക്കെതിരെ ആരോപണവുമായി ദിലീപ് ആരാധകര്‍ രംഗത്ത്.

ദിലീപ് കേസില്‍ മൗനം പാലിക്കുകയാണ്. സംഘടനയിലെ സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ മൗനത്തില്‍ നിഗൂഢതയുണ്ട്. കേസില്‍ ദിലീപിനെതിരെ ഒരു തെളിവുമില്ല. അദ്ദേഹം നിരപരാധിയാണെന്നതില്‍ ഒരു സംശയവുമില്ല. മരണംവരെ ജനപ്രിയ നായകനൊപ്പം നില്‍ക്കുമെന്നും ആലുവ ടൗണ്‍ ഹാളിന് മുന്നില്‍ പ്രകടനം നടത്തിയ ആരാധകര്‍ പറഞ്ഞു.

ദിലീപ് ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാന നേതാവ് റിയാസ് ഖാനാണ് പ്രതിഷേധ പരിപാടിക്ക് നേതൃത്വം നല്‍കിയത്. ദിലീപ് അനുകൂല മുദ്രാവാക്യങ്ങളും താരത്തിനെ പിന്തുണയ്ക്കുന്ന പ്ലക്കാര്‍ഡുകളുമായിട്ടായിരുന്നു പ്രകടനം.

ജാമ്യം ലഭിച്ചാല്‍ ആലുവ സബ് ജയില്‍ മുതല്‍ ദിലീപിന്റെ ആലുവയിലെ വീട് വരെ റോഡ് ഷോ നടത്താനായിരുന്നു ഫാന്‍സ് അസോസിയേഷന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, കോടതി ജാമ്യം നിഷേധിച്ചതോടെ ആരാധകര്‍ താരത്തിന് പിന്തുണയുമായി ആലുവ ടൗണ്‍ ഹാളിന് മുന്നില്‍ തടിച്ചു കൂടുകയും പ്രതിഷേധ പ്രകടനം നടത്തുകയുമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :