കാവ്യയെ പൊലീസ് നിര്‍ത്തിപ്പൊരിച്ചു, മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലില്‍ താരം സകലതും തുറന്നു പറഞ്ഞു

കാവ്യയെ പൊലീസ് നിര്‍ത്തിപ്പൊരിച്ചു, മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലില്‍ താരം സകലതും തുറന്നു പറഞ്ഞു

 kavya madhavan , Dileep , pulsar suni , suni , kavya , police , actress arrest , ദിലീപ് , പൊലീസ് , യുവനടി , കാവ്യ മാധവന്‍ , കാവ്യ , ചോദ്യം ചെയ്യല്‍ , പള്‍സര്‍ സുനി , സുനി
കൊച്ചി| jibin| Last Updated: ചൊവ്വ, 25 ജൂലൈ 2017 (20:48 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ ദിലീപിന്റെ ഭാര്യയും നടിയുമായ മാധവനെ അന്വേഷണ സംഘം ചോദ്യം ചെയ്‌തു. ദിലീപിന്റെ പേരിലുള്ള ആലുവയിലെ വീട്ടിലെത്തിയാണു പൊലീസ് കാവ്യയെ മണിക്കൂറുകളോളം ചോദ്യം ചെയ്‌തത്.

രാവിലെ 11 തുടങ്ങിയ ചോദ്യം ചെയ്യല്‍ വൈകുന്നേരം അഞ്ചുമണിവരെ നീണ്ടു. ചോദ്യം ചെയ്യലില്‍ കേസുമായി ബന്ധപ്പെട്ടുള്ള സുപ്രധാന തെളിവുകള്‍ പൊലീസിന് ലഭിച്ചെന്നും അവരുടെ മൊഴി നിര്‍ണായകമാകുമെന്നുമാണ് സൂചന. ചോദ്യം ചെയ്യലിനോട് കാവ്യ പൂര്‍ണ്ണമായി സഹകരിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി.

അതീവ രഹസ്യമായിട്ടാണ് അന്വേഷണ സംഘം ആലുവയിലെ വീട്ടിലെത്തി കാവ്യയെ ചോദ്യം ചെയ്‌തത്.

നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാവ്യയോട് അന്വേഷണ സംഘം പറഞ്ഞിരുന്നുവെങ്കിലും പൊലീസ് ക്ലബ്ബില്‍ എത്താന്‍ സാധിക്കില്ലെന്ന് ഇവര്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് കാവ്യയ്‌ക്ക് സൌകര്യമായ സ്ഥലത്ത് എത്താമെന്ന നിലപാടിലായി പൊലീസ്. ഇതോടെയാണ് ആലുവയിലെ വീട്ടിലെത്താന്‍ പൊലീസിനോട് താരം പറഞ്ഞതും സംഘം ചോദ്യം ചെയ്യലിനായി എത്തിയതും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :