ഞാന്‍ വിവാഹം കഴിച്ചിട്ടില്ല; കുരുക്കിലായ ദിലീപിന്റെ നായികയ്‌ക്ക് ചിലത് പറയാനുണ്ട് - പിടിവിടാതെ പൊലീസ്

ഞാന്‍ വിവാഹം കഴിച്ചിട്ടില്ല; കുരുക്കിലായ ദിലീപിന്റെ നായികയ്‌ക്ക് ചിലത് പറയാനുണ്ട് - പിടിവിടാതെ പൊലീസ്

 Charmi , cocaine case , Dileep , Amma , Cinema , police , police , ചാർമി കൗർ , തെലുങ്ക് സിനിമാ , ദിലീപ് , മയക്കുമരുന്ന്, പൊലീസ് കേസ്
ഹൈദരാബാദ്| jibin| Last Updated: ചൊവ്വ, 25 ജൂലൈ 2017 (20:08 IST)
ഭാവി തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് മയക്കുമരുന്നു കേസിലെ ആരോപണമെന്ന് തെലുങ്ക് സിനിമാ താരം ചാർമി കൗർ. തന്റെ സിനിമാ ഭാവിയും ജീവിതവും തകർക്കാനാണ് കേസിൽ തന്റെ പേര് വലിച്ചിടുന്നത്. താനൊരു അവിവാഹിതയായ യുവതിയാണെന്നും അവര്‍ പറഞ്ഞു.

കേസിൽ ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകൻ ചാർമിക്ക് അന്വേഷണ ഉദ്യോഗസ്ഥർ നോട്ടീസ് നൽകിയിരുന്നു. അതേസമയം അഭിഭാഷകന്റെ സാന്നിദ്ധ്യത്തിൽ മാത്രമെ ചോദ്യം ചെയാൻ പാടുള്ളു എന്ന് കാണിച്ച് ചാർമി ഹൈക്കോടതിയിൽ നൽകിയ ഹര്‍ജി അവര്‍ക്ക് അനുകൂലമായി.


കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ടി​യു​ടെ ര​ക്ത​സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ക്കാ​നു​ള്ള എ​ക്സൈ​സ് വ​കു​പ്പ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ നീ​ക്കം ഹൈ​ദ​രാ​ബാ​ദ് ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു. ന​ടി​യു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ ര​ക്തം, മു​ടി, ന​ഖം തു​ട​ങ്ങി​യ​വ​യു​ടെ സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ക്കാ​ൻ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ക​ഴി​യി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി പ​റ​ഞ്ഞു. അ​തേ​സ​മ​യം, നി​ർ​ബ​ന്ധ​ പൂ​ർ​വം ആ​രു​ടെ​യും സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ക്കി​ല്ലെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യെ അ​റി​യി​ച്ചു.

ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ പറഞ്ഞ എക്‌സൈസ് വകുപ്പിന് മുന്നില്‍ ചാര്‍മി മുന്നോട്ട് വച്ച ആവശ്യങ്ങള്‍ വ്യത്യസ്ഥമായിരുന്നു. തന്റെ രക്തവും മുടിയും നഖവും ബലപ്രയോഗത്തിലൂടെ പരിശോധനയ്ക്ക് എടുക്കരുത് എന്നാണ് ഇപ്പോള്‍ ചാര്‍മിയുടെ ആവശ്യം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :