ദിലീപ് കളി തുടങ്ങി!

ചൊവ്വ, 28 നവം‌ബര്‍ 2017 (07:13 IST)

നടി ആക്രമിക്കപ്പെട്ട കേസിൽ പോലീസിനെ വീണ്ടും പ്രതിക്കൂട്ടിൽ ആക്കി നടൻ ദിലീപ്. നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്തായതിനെതിരേ ദിലീപ് അങ്കമാലി മജിസ്ട്രേട്ട് കോടതിയിൽ ഹർജി നൽകി. അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി മുൻപാകെ ഹാജർ ആകാനും ആവശ്യപ്പെട്ടു.
 
കുറ്റപത്രം പൊലീസ് ചോര്‍ത്തിയെന്ന ആരോപണവുമായിട്ടാണ് ദിലീപ് കോടതിയിൽ ഹർജി നൽകിയത്. കുറ്റപത്രം കോടതിയില്‍ എത്തുന്നതിന് മുമ്പ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതില്‍ ഗൂഢാലോചനയുണ്ടെന്നാണ് ദിലീപ് ഹർജിയിൽ പറയുന്നത്.
 
ബുധനാഴ്ച ഉച്ചതിരിഞ്ഞാണ് ദിലീപിനെ എട്ടാം പ്രതിയാക്കിക്കൊണ്ടുള്ള കുറ്റപത്രം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. കുറ്റപത്രത്തില്‍ ദിലീപിന് അക്രമിക്കപ്പെട്ട നടിയോട് പകയുണ്ടാവാനുള്ള എട്ട് കാരണങ്ങളും എണ്ണിപ്പറഞ്ഞിട്ടുണ്ട്.
 
കുറ്റപത്രത്തില്‍ അക്രമത്തിനിരയായ നടിയാണ് ഒന്നാം സാക്ഷി. ദിലീപിന്റെ മുന്‍ ഭാര്യയായ മഞ്ജു വാര്യര്‍, ദിലീപിന്റെ ഇപ്പോഴത്തെ ഭാര്യ കാവ്യാ മാധവൻ, കാവ്യയുടെ സഹോദര ഭാര്യ, നടന്‍ സിദ്ദിഖ് തുടങ്ങിയവരും സാക്ഷികളാണ്.  അക്രമത്തിനിരയായ നടിയോട് ദിലീപിന് വ്യക്തി വൈരാഗ്യമുണ്ടെന്ന് വെളിപ്പെടുത്തുകയായിരുന്നു കുറ്റപത്രത്തിലൂടെ പൊലീസ്.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഹാദിയയ്ക്കു പഠനം തുടരാം, ഭ​ർ​ത്താ​വി​നൊ​പ്പ​മോ അ​ച്ഛ​നൊ​പ്പ​മോ പോ​കേണ്ട; അശോകന്റെ വീട്ടുതടങ്കല്‍ പൊളിച്ച് സുപ്രീംകോടതി

ഹാദിയയെ സ്വതന്ത്രയായി വിട്ടയക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. ഹാദിയയെ ഭർത്താവിനൊപ്പവും ...

news

ദരിദ്രരെയും ദരിദ്ര കുടുംബത്തില്‍നിന്ന് വരുന്നവരെയും പരിഹസിക്കരുത്; കോൺഗ്രസിനെ കടന്നാക്രമിച്ച് മോദിയുടെ ഗുജറാത്ത് പര്യടനം

രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസ് നേതൃത്വത്തേയും രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി ...

news

ഒരു പഴം കഴിച്ചാല്‍ ഇത്ര പുകിലാകുമോ ? പ്രശസ്ത ഗായികയ്ക്ക് സംഭവിച്ചത് !

പഴം കഴിക്കുന്നത് ക്രിമിനല്‍ കുറ്റമാണോ ? അതിന്റെ വീഡിയോ പുറത്തുവന്നാല്‍ പൊലീസ് അറസ്റ്റ് ...

news

പെണ്‍കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; അഞ്ച് വര്‍ഷത്തിന് ശേഷം നാടകീയ അറസ്റ്റ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി ദൃശ്യങ്ങള്‍ ചിത്രീകരിച്ച യുവാവിനെ ...

Widgets Magazine