എന്തൊക്കെയായിരുന്നു തറയില്‍ ഉറക്കം, ബോധക്ഷയം? - എല്ലാം വെറുതെയായിരുന്നുവെന്ന് റിപ്പോര്‍ട്ട്

കൊച്ചി, തിങ്കള്‍, 7 ഓഗസ്റ്റ് 2017 (10:56 IST)

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് പ്രത്യേക പരിഗണന നല്‍കുന്നതായി സഹതടവുകാരന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ജയിലിലുണ്ടായിരുന്ന സനൂപെന്ന തടവുകാരനാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
 
നേരത്തേ ദിലീപിന് ജയിലില്‍ പ്രത്യേക സൗകര്യങ്ങളൊന്നും നല്‍കില്ലെന്നാണ് പൊലീസ് അറിയിച്ചത്. ഇതേക്കുറിച്ച് പരിശോധിക്കാന്‍ ജിയില്‍ എഡിജിപി ആര്‍ ശ്രീലേഖ ജയിലില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു. ദിലീപിന് യാതൊരു സൗകര്യവും നല്‍കുന്നില്ലെന്ന് അവര്‍ അതിനുശേഷം വ്യക്തമാക്കിയിരുന്നു. 
 
ആലുവ സ്വദേശിയായ സനൂപെന്ന തടവുകാരനാണ് ദിലീപിന് വിഐപി പരിഗണനയാണ് സബ് ജയിലില്‍ ലഭിക്കുന്നതെന്ന് വെളിപ്പെടുത്തിയത്. ദിവസങ്ങള്‍ക്ക് മുമ്പാണ് ഇയാള്‍ സബ് ജയിലിലെത്തിയത്. രണ്ടു ദിവസം ദിലീപിന് തൊട്ടടുത്തുള്ള സെല്ലിലാണ് തന്നെ പാര്‍പ്പിച്ചിരുന്നതെന്ന് സനൂപ് പറഞ്ഞു. പകല്‍ സമയം ദിലീപ് സെല്ലിനുള്ളില്‍ ഉണ്ടാവാറില്ലെന്ന് സനൂപ് പറയുന്നു.

മിക്ക സയമവും ജയില്‍ അധികൃതരുടെ മുറിയിലാണ് ദിലീപ് ഉണ്ടായിരുന്നതെന്നും ഇയാള്‍ വെളിപ്പെടുത്തി. ദിലീപിന് ജയിലില്‍ പ്രത്യേക ഭക്ഷണമാണ് നല്‍കുന്നത്. ജയില്‍ അധികൃകര്‍ക്കുള്ള ഭക്ഷണമാണ് ദിലീപ് കഴിക്കുന്നത്. ജയില്‍ അധികൃതരുടെ മുറിയിലെത്തിച്ച് ദിലീപിന് ഭക്ഷണം വിളമ്പിക്കൊടുക്കുകയാണ്. മാത്രമല്ല അവരുടെ ബാത്ത്‌റൂമും മറ്റുമാണ് ദിലീപ് ഉപയോഗിക്കുന്നതെന്നും സനൂപ് പറഞ്ഞു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പകല്‍‌സമയം ദിലീപ് ജയിലിനുള്ളില്‍ ഇല്ല?! - ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ആലുവ സബ്‌ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരെ പുതിയ് ...

news

സൂപ്പര്‍താരങ്ങള്‍ ചേര്‍ന്നൊരു ചര്‍ച്ച നടത്തി? ഒടുവില്‍ ദിലീപിനെ രക്ഷിക്കാന്‍ അയാള്‍ നേരിട്ടെത്തി!

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപ് അറസ്റ്റിലായതോടെ ദിലീപിന് ...