വാക്കുകള്‍ തിരിഞ്ഞു കൊത്തുന്നു, ദിലീപിന് പിന്നാലെ ധര്‍മ്മജന്‍ പറഞ്ഞതും കള്ളം? നടന്‍ കുടുങ്ങും?!

വ്യാഴം, 6 ജൂലൈ 2017 (08:29 IST)

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ അന്വേഷണ സംഘം ഇന്നലെ ചോദ്യം ചെയ്തിരുന്നു. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെന്ന സുനില്‍ കുമാറിനെ പരിചയമുണ്ടോയെന്ന് ചില ഫോട്ടോകള്‍ കാണിച്ച് ചോദിച്ചുവെന്ന് ധര്‍മ്മജന്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. പള്‍സറിനെ അറിയില്ലെന്നായിരുന്നു താരത്തിന്റെ മറുപടി.
 
എന്നാല്‍, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്ന ഫോട്ടോ താരത്തെ കുടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സുനിയുമായി കെട്ടിപ്പിടിച്ചു നില്‍ക്കുന്ന പള്‍സര്‍ സുനിയുടെ ചിത്രം വൈറലായതോടെയായിരുന്നു ചോദ്യം ചെയ്യല്‍ എന്നാണ് നിഗമനം. തന്റെ കൂടെ നിന്ന് ഫോട്ടോ എടുക്കുന്നവരെ കുറിച്ച് ഒന്നും അറിയില്ലെന്നും താരം മൊഴി നല്‍കിയിരുന്നു. എന്നാല്‍, ഇത്ര അടുപ്പത്തില്‍ നില്‍ക്കുന്ന ഈ ചിത്രം താരത്തിന് പണിയാകുമെന്നാണ് സൂചനകള്‍.
 
കേസില്‍ ധര്‍മ്മജന്‍ പൊലീസ് നിരീക്ഷണത്തിലാണ്. കേസില്‍ ആരോപണവിധേയരായ നടന്‍ ദിലീപിനെയും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെയും കഴിഞ്ഞദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു. ടെലിഫോണ്‍ സംഭാഷണങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ക്കായാണ് ധര്‍മജനെ അന്വേഷണസംഘം വിളിപ്പിച്ചതെന്നാണ് സൂചന.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ധര്‍മ്മജന്‍ സിനിമ ദിലീപ് നാദിര്‍ഷാ നടി Dharmajan Cinema Dileep Nadhirsha Actress

Widgets Magazine

വാര്‍ത്ത

news

അങ്ങനെയല്ല ഞാന്‍ പറഞ്ഞത്, മാധ്യമങ്ങള്‍ ചെയ്തത് തെറ്റ്; ഇന്നസെന്റ്

അമ്മ യോഗത്തിന്റെ വാര്‍ത്താസമ്മേളനത്തിനിടയില്‍ നടന്മാരായ ഗണേഷും മുകേഷും മാധ്യമങ്ങള്‍ക്ക് ...

news

യുവനടി ആക്രമിക്കപ്പെട്ട സംഭവം: എതിര്‍പ്പുമായി സ​ഹോ​ദ​ര​ൻ രം​ഗ​ത്ത്

കൊച്ചിയില്‍ തട്ടിക്കൊണ്ടു പോയി ഉപദ്രവിക്കപ്പെട്ട യുവനടിയെ ‘ഇര’ എന്ന് ...

Widgets Magazine