‘കിടക്ക പങ്കിടാന്‍ ആവശ്യപ്പെടുന്നത് പുരുഷന്‍ , പക്ഷേ തെറ്റുകാരിയാകുന്നത് സ്ത്രീയും’ ; ഇന്നസെന്റിനെ പരോക്ഷമായി വിമര്‍ശിച്ച് റിമ കല്ലിങ്കല്‍

കുറിക്കുകൊള്ളുന്ന മറുപടി! ഇതാണ് പെണ്ണ്!

കൊച്ചി| aparna| Last Modified വ്യാഴം, 6 ജൂലൈ 2017 (07:42 IST)
സിനിമയിലെ മോശപ്പെട്ട സ്ത്രീകള്‍ ചിലപ്പോള്‍ കിടക്ക പങ്കിട്ടെന്ന് വരും എന്ന അമ്മ പ്രസിഡണ്ട് ഇന്നസെന്റിന്റെ പരാമര്‍ശത്തിനെതിരെ പരോക്ഷ വിമര്‍ശനം ഉന്നയിച്ച് നടി റിമ കല്ലിങ്കല്‍ രംഗത്ത്‍. ജോലി അവസരങ്ങള്‍ക്ക് വേണ്ടി കിടക്ക പങ്കിടണമെന്ന് ആവശ്യപ്പെടുന്നത് പുരുഷനും എന്നാല്‍ കുറ്റക്കാരിയാകേണ്ടി വരുന്നത് സ്ത്രീയുമാണെന്നാണ് റിമയുടെ പരാമര്‍ശം. ഫേസ്ബുക്കിലൂടെയാണ് റിമ പ്രതികരിച്ചത്.

അവകാശങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍ എല്ലാ സ്ത്രീകളും വാര്‍ത്താസമ്മേളനം വിളിക്കണമെന്ന് കരുതുന്നതെന്നും റിമ പറഞ്ഞു. നിങ്ങള്‍ ഈ സംവിധാനത്തിന്റെ ഭാഗമാണെന്ന് മനസിലാക്കുമ്പോഴും എവിടെ നിന്ന് തുടങ്ങണമെന്ന് അറിയുന്നില്ല. പക്ഷെ ഈ അവസ്ഥ ഒരിക്കല്‍ മാറുമെന്നും അതാണ് പ്രതീക്ഷയെന്നും റിമ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു.

സിനിമയില്‍ അവസരങ്ങള്‍ക്കുവേണ്ടി നടിമാരോട് കിടക്കപങ്കിടാന്‍ ആവശ്യപ്പെടാറുണ്ടെന്ന ആരോപണത്തിന് മറുപടിയായിട്ട് ഇന്നസെന്റ് ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയ കാര്യം വിവാദമായിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തില്‍ നടി പാര്‍വ്വതി ഉന്നയിച്ച ആരോപണം മാധ്യമപ്രവര്‍ത്തക ഇന്നസെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തുത്തിയപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘ ആ കാലമൊക്കെ പോയില്ലേ എന്റെ പൊന്നുപെങ്ങളേ. ഒരു സ്ത്രീയോട് വളരെ മോശമായിട്ട് ഒരു കാര്യം ചോദിച്ചാല്‍ ആ നിമിഷം തന്നെ ഈ ഇരിക്കുന്നതുപോലുള്ള പത്രക്കാരോടും ആള്‍ക്കാരോടും ആളുകള്‍ പറയും, ആ സ്ത്രീ പറയും. അങ്ങനെയൊരു സംഭവമേയില്ല. പിന്നെ അവര് മോശമാണെങ്കില്‍ അവര് ചിലപ്പോള്‍ കിടക്ക പങ്കുവെക്കേണ്ടിവരും. അതല്ലാതെ ഒരാളും ഇല്ല കെട്ടോ. വളരെ ക്ലീന്‍ ക്ലീന്‍ ലൈനിലാണ് ആ വക കാര്യങ്ങള്‍ നടക്കുന്നത്’ എന്നാണ് ഇന്നസെന്റ് മറുപടി നല്‍കിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :