ധര്‍മടത്തെ പിണറായിയുടെ എതിര്‍സ്ഥാനാര്‍ഥി ഇനി സിപിഎമ്മിലേക്ക് !

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മടം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു രഘുനാഥ്

രേണുക വേണു| Last Modified വെള്ളി, 8 ഡിസം‌ബര്‍ 2023 (14:01 IST)

കണ്ണൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ സി.രഘുനാഥ് കോണ്‍ഗ്രസ് വിട്ടു. പാര്‍ട്ടി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് തീരുമാനം. അഞ്ച് പതിറ്റാണ്ട് നീണ്ട കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കുന്നതായി രഘുനാഥ് അറിയിച്ചു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മടം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു രഘുനാഥ്. ഗതികേട് കൊണ്ടാണ് അന്ന് പിണറായി വിജയനെതിരെ മത്സരിച്ചതെന്ന് രഘുനാഥ് പറയുന്നു. മത്സരസമയത്ത് കെപിസിസിയില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചിരുന്നില്ലെന്നും രഘുനാഥ് കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് വിട്ട രഘുനാഥ് സിപിഎമ്മില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വം രഘുനാഥുമായി ചര്‍ച്ച നടത്തിയേക്കും. ഭാവി തീരുമാനം തന്നോടൊപ്പം നില്‍ക്കുന്ന സഹപ്രവര്‍ത്തകരുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നാണ് രഘുനാഥ് പറയുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :