ശബരിമല സ്ത്രീ പ്രവേശനം: പുനഃപരിശോധനാ ഹർജി നൽകില്ലെന്ന് ദേവസ്വം ബോർഡ്

Sumeesh| Last Modified തിങ്കള്‍, 1 ഒക്‌ടോബര്‍ 2018 (14:57 IST)
കൊച്ചി: ശമരിമല സ്ത്രീ പ്രവേശനത്തിൽ ഇടക്കിടെ നിലപാട് മാറ്റി ദേവസ്വം ബോർഡ്. സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകുന്ന കാര്യം ബോർഡ് ആലോചിക്കില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ വ്യക്തമക്കി. ബോർഡ് സർക്കാരിനൊപ്പമാണെന്നും മറിച്ചുള്ള പ്രചരണങ്ങൾ അടിസ്ഥാന രിഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം സുപ്രീംകോടതി വിധി തിരക്കിട്ട് നടപ്പിലാക്കരുതെന്നും പുനഃപരിശോധനാ ഹർജിക്കുള്ള സാധ്യതകൾ വിലയിരുത്തണമെന്നും മുൻ മുഖ്യമന്ത്രിയും കോൺഗ്രസിലെ മുതിർന്ന നേതാവുമായ ഉമ്മൻ ചാണ്ടി വ്യക്തമാക്കിയിരുന്നു. എന്നാൽ എതിർപ്പുകളെ വകവെക്കാതെ വിധി നടപ്പിലാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ് സംസ്ഥാന സർക്കാർ.

ശബരിമലയിൽ സ്ത്രീകൾക്കായി പ്രത്യേക സൌകര്യങ്ങൾ ഒരുക്കുമെന്ന് ദേവസം മന്ത്രി കടകം‌പള്ളി സുരേന്ദ്രൻ വ്യക്തമക്കി. പമ്പ സന്നിധാനം പാതയിൽ സ്ത്രീ സൌഹൃദ ടോയ്‌ലറ്റുകൾ സ്ഥാപിക്കുമെന്നും. ശബരിമലയിൽ സുരക്ഷക്കായി വനിതാ പൊലീസുകാരെ നിയമിക്കുമെന്നും കടകം‌പള്ളി സുരേന്ദ്രൻ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :