‘ജനയുഗം എന്ന മരത്തില്‍നിന്നും വീഴുന്നത് കലങ്ങി നിറം മങ്ങിയ വെള്ളം’

തിരുവനന്തപുരം| Last Updated: ശനി, 7 ഡിസം‌ബര്‍ 2019 (12:12 IST)
ജനയുഗം പത്രത്തിനെതിരെ ദേശാഭിമാനിയുടെ വിമര്‍ശനം. ജനയുഗം എന്ന മരത്തില്‍ നിന്നും വീഴുന്നത് കലങ്ങി നിറം മങ്ങിയ വെള്ളമാണ്. ബാര്‍ കോഴ വിവാദത്തിലെ സിപിഎം നിലപാടില്‍ ജനയുഗം അസത്യവും അബദ്ധങ്ങളും പ്രചരിപ്പിക്കുന്നു.

തൊലിക്ക് നല്ല
കട്ടിയുണ്ടെങ്കിലും രാഷ്ട്രീയ വിശകലനമായി അസത്യം എഴുതരുത്. മാണിയേയും കോണിയേയും ക്ഷണിച്ചാലുണ്ടാകുന്ന വിപത്തിനെക്കുറിച്ച് പറഞ്ഞ് പരിഹാസത്തിന് ഇരയാകരുത്. മഴ തോര്‍ന്നിട്ടും പെയ്യുന്ന മരം എന്ന ലേഖനത്തിലാണ് ദേശാ‍ഭിമാനി മറുപടി രൂപത്തില്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

നവംബര്‍ രണ്ടിന് പിണറായി ദേശാഭിമാനിയിലൂടെ നടത്തിയ പ്രതികരണത്തില്‍ കെ എം മാണി രാജിവെക്കണമെന്ന് ആവശ്യപ്പെടുന്നില്ലെന്ന ജനയുഗം പത്രത്തിന്റെ പ്രതികരണത്തിനെതിരെയാണ് ലേഖനത്തിലൂടെ മറുപടി നല്‍കിയിരിക്കുന്നത്.

ലേഖനത്തിന്റെ പൂര്‍ണരൂപം- അടുത്ത പേജില്‍




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :