കവിതാവിവാദം കഴിഞ്ഞില്ലേ? എനിക്ക് യോഗ്യതയുണ്ട്, അതുകൊണ്ടാണ് വിധികര്‍ത്താവായത്: ദീപാ നിശാന്ത്

ആലപ്പുഴ, ശനി, 8 ഡിസം‌ബര്‍ 2018 (16:28 IST)

സംസ്ഥാന സ്കൂൾ കലോൽസവത്തിൽ താന്‍ വിധികർത്താവായി എത്തിയത് യോഗ്യതയുള്ളതുകൊണ്ടാണെന്ന് അധ്യാപിക ദീപാ നിശാന്ത്. കോപ്പിയടി വിവാദത്തില്‍ പെട്ട ദീപാ നിശാന്തിനെതിരെ പ്രതിഷേധം കനക്കുകയും പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. വിധിനിര്‍ണയം നടത്തിയ ശേഷമാണ് ദീപാ നിശാന്ത് മടങ്ങിയത്.
 
മലയാള ഉപന്യാസരചനാ മൽ‌സരത്തിന്റെ വിധികർത്താവായാണ് ദീപാ നിശാന്ത് എത്തിയത്. കവിതാ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ചതാണ്. അത് വീണ്ടും വലിച്ചിഴയ്ക്കേണ്ട കാര്യമില്ല. നിലവിലെ സാഹചര്യം തനിക്കെതിരേ ആളുകള്‍  ഉപയോഗിക്കുകയായിരുന്നു. യോഗ്യതയുള്ളതു കൊണ്ടാണ് വിധികര്‍ത്താവായത് - ദീപ പ്രതികരിച്ചു. 
 
യൂത്ത് കോൺഗ്രസ്, കെഎസ്‌യു, എബിവിപി പ്രവർത്തകരാണ് ദീപാ നിശാന്തിനെതിരെ പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പ്ലാസ്റ്റിക് കുപ്പികളിൽ ഇനി കുടിവെള്ളം വിൽക്കാനാകില്ല !

രാജ്യത്ത് പ്ലാസ്റ്റിക് കുപ്പികളിൽ കുടിവെള്ളം വിൽക്കുന്ന രീതിക്ക് മാറ്റം വരുത്താൻ ...

news

സഹോദരിയുടെ സംശയം ശരിയായിരുന്നു; പതിനേഴുകാരനെ പീഡിപ്പിച്ച ഇരുപത്തിയെട്ടുകാരി അറസ്‌റ്റില്‍

പതിനേഴുകാരനെ ലൈംഗികമായി പീഡിപ്പിച്ച ഇരുപത്തിയെട്ടുകാരി അറസ്‌റ്റില്‍. ചെന്നൈ അയനാവരം ...

news

കലോൽസവത്തിൽ വിധികർത്താവായി ദീപാ നിശാന്ത്: പ്രതിഷേധം മൂലം വേദിയില്‍ നിന്നും നീക്കി

ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിൽ വിധികർത്താവായി എത്തിയ തൃശ്ശൂര്‍ ...

news

സുരേന്ദ്രൻ ഇറങ്ങി, പണി കിട്ടാൻ പോകുന്നത് ശ്രീധരൻ പിള്ളയ്‌ക്ക്?

ഇരുപത്തിരണ്ട് ദിവസത്തെ ജയിൽ ജീവിതത്തിന് ശേഷം ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രൻ ...

Widgets Magazine