കലോൽസവത്തിൽ വിധികർത്താവായി ദീപാ നിശാന്ത്: പ്രതിഷേധം മൂലം വേദിയില്‍ നിന്നും നീക്കി

ആലപ്പുഴ, ശനി, 8 ഡിസം‌ബര്‍ 2018 (12:24 IST)

  deepa nisanth , kalolsavam , kalesh , ദീപാ നിശാന്ത് , കലേഷ് , സിനിമ , എബിവിപി , പൊലീസ്

ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിൽ വിധികർത്താവായി എത്തിയ തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജിലെ മലയാളം അധ്യാപികയായ ദീപാ നിശാന്തിനെതിരെ പ്രതിഷേധം.

പ്രതിഷേധത്തെ തുടർന്നു ദീപ നിശാന്തിനെയും മറ്റു രണ്ടു വിധികർത്താക്കളെയും സ്ഥലത്തു നിന്നു നീക്കി. പ്രതിഷേധം നടത്തിയ എബിവിപി പ്രവർത്തകരെ പൊലീസ് അറസ്‌റ്റ് ചെയ്തു നീക്കി.

ഇന്ന് രാവിലെ മലയാളം ഉപന്യാസ മത്സരത്തിന്റെ വിധി കർത്താവായിട്ടാണ് ദീപാ നിശാന്ത് എത്തിയത്. ജഡ്ജിംഗ്  പാനലിൽ ഇവർ ഉണ്ടെന്ന് അറിഞ്ഞതോടെ ആളുകൾ പ്രതിഷേധവും രംഗത്ത് എത്തുകയായിരിന്നു. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ദീപയെ മാറ്റാൻ അധികൃതർ തയ്യാറായത്.

കവിത മോഷണ വിവാദം ഉണ്ടാകുന്നതിന് മുമ്പേ ദീപയെ വിധികര്‍ത്താവായി തീരുമാനിച്ചിരുന്നു. വിദ്യാഭ്യാസ വകുപ്പ് വിധികര്‍ത്താവുന്നതില്‍ നിന്ന് ഇവരെ തടയില്ലെന്ന് അറിയിച്ചിരുന്നു. ദീപയെ വിധികര്‍ത്താവായി ക്ഷണിച്ചതില്‍ അപാകതയില്ലെന്ന് ഡിപിഐ അറിയിക്കുകയും ചെയ്‌തിരുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

സുരേന്ദ്രൻ ഇറങ്ങി, പണി കിട്ടാൻ പോകുന്നത് ശ്രീധരൻ പിള്ളയ്‌ക്ക്?

ഇരുപത്തിരണ്ട് ദിവസത്തെ ജയിൽ ജീവിതത്തിന് ശേഷം ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രൻ ...

news

മോഹന്‍‌ലാല്‍ ചിത്രം ഒടിയന്റെ റിലീസ് ഡിവൈഎഫ്‌ഐ തടയുമോ ?; സത്യമിതാണ്

മോഹന്‍ലാല്‍ നായകനായ ബിഗ്ബജറ്റ് ചിത്രം ഒടിയനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ ...

news

കെ സുരേന്ദ്രൻ ജയിൽ മോചിതനായി!

ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തെ തുടർന്ന് അറസ്‌റ്റിലായ ബിജെപി ജനറല്‍ ...

news

ഇന്‍സ്‌റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനഞ്ചുകാരി ബലാത്സംഗത്തിനിരയായി; യുവാവ് അറസ്‌റ്റില്‍

ഇന്‍സ്‌റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനഞ്ചുകാരി ബലാത്സംഗത്തിനിരയായതായി റിപ്പോര്‍ട്ട്. ...

Widgets Magazine