‘ബാലഭാസ്‌കറിന്റേത് അപകടമരണമല്ല, വെളിപ്പെടുത്താന്‍ ഇനിയുമുണ്ട്’; തനിക്ക് ഭീഷണിയുണ്ടെന്ന് കലാഭവൻ സോബി

 balabhaskar death , police , kalabhavan soby , ബാലഭാസ്‌കര്‍ , കലാഭവൻ സോബി , ക്രൈംബ്രാഞ്ച്
തിരുവനന്തപുരം| Last Modified ബുധന്‍, 5 ജൂണ്‍ 2019 (15:15 IST)
സംഗീതജ്ഞൻ ബാലഭാസ്‌കറിന്റേത് അപകടമരണമല്ലെന്ന് മിമിക്രി കലാകാരൻ കലാഭവൻ സോബി. ബാലബാസ്‌കറിന് അപകടം സംഭവിച്ച സ്ഥലത്ത് കണ്ടവരെ കുറിച്ചുള്ള വിവരം അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറി. മാധ്യമങ്ങളോട് പറയാത്ത ചില കാര്യങ്ങളും ക്രൈം ബ്രാഞ്ചിനോട് പറഞ്ഞിട്ടുണ്ടെന്നും സോബി വ്യക്തമാക്കി.

അപകടം സംഭവിച്ച സ്ഥലത്ത് കണ്ടവരെ കുറിച്ചുള്ള വിവരം അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറി. അപകടമരണമല്ലെന്നതിനുള്ള കാരണം ക്രൈംബ്രാഞ്ച് കണ്ടെത്തും. വെളിപ്പെടുത്തലിന് ശേഷം താൻ ഭീഷണി നേരിടുന്നുണ്ടെന്നും കൊച്ചിയിലെത്തിയ ശേഷം ബാക്കി വെളിപ്പെടുത്തലുണ്ടാകുമെന്നും സോബി പറഞ്ഞു.

ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് കലാഭവൻ സോബി ഇന്ന് രാവിലെയാണ് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി മൊഴി നൽകിയത്. അപകട സ്ഥലത്ത് നിന്ന് രണ്ട് പേർ രക്ഷപ്പെടുന്നത് കണ്ടുവെന്നായിരുന്നു സോബിയുടെ വെളിപ്പെടുത്തൽ. ഇതിൽ ദുരൂഹതയുണ്ടെന്നും സോബി വെളിപ്പെടുത്തിയിരുന്നു.

ബാലഭാസ്കറിന്റെ ബാങ്ക് അക്കൗണ്ടുകൾ ക്രൈംബ്രാഞ്ച്
പരിശോധിക്കും. ബാലഭാസ്കറിന്റെ സുഹൃത്തുക്കൾ പണം തിരിമറി നടത്തിയെന്ന ആരോപണത്തെ തുടർന്നാണ് നീക്കം.

അപകടസമയത്ത് ബാലഭാസ്‌കറിന്റെ കൈയിലുണ്ടായിരുന്ന മൊബൈൽ ഫോണ്‍ സ്വർണക്കടത്തുകേസിൽ റിമാൻഡിലുള്ള പ്രകാശൻ തമ്പിയുടെ കൈവശമാണെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. ഇയാളെ ചോദ്യംചെയ്യാൻ എറണാകുളത്തെ പ്രത്യേക സാമ്പത്തികകോടതിയിൽ ക്രൈംബ്രാഞ്ച് അപേക്ഷ നൽകി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :