സ്കോട്‌ലന്‍ഡ് സ്വതന്ത്രമായാലും സ്ഥാനമൊഴിയില്ലെന്ന് കാമറോണ്‍

ലണ്ടന്‍| VISHNU.NL| Last Modified ശനി, 10 മെയ് 2014 (18:21 IST)
സ്കോട്‌ലന്‍ഡ് സ്വതന്ത്രമായാലും താന്‍ സ്ഥാനമൊഴിയില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് ബ്രിട്ടീഷ്‌ പ്രധാന മന്ത്രി ഡേവിഡ്‌ കാമറോണ്‍. സെപ്റ്റംബര്‍ 18ന് ആണ് സ്കോട്‌ലന്‍ഡില്‍ ഹിതപരിശോധന നടക്കുക.

ഹിതപരിശോധന സ്കോട്‌ലന്‍ഡിന്റെ ഭാവി തീരുമാനിക്കാനാണെന്നും തന്റെ ഭാവി തീരുമാനിക്കാനുള്ളതല്ലെന്നുമാണ്
ബിബിസി റേഡിയോയ്ക്ക്‌ അനുവദിച്ച അഭിമുഖത്തില്‍ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി കാമറോണ്‍ പറഞ്ഞത്. എന്റെ ഭാവി തീരുമാനിക്കപ്പെടുന്നത്‌ അടുത്ത മേയില്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിലാണ്‌.

കാമറോണിന്റെ കണ്‍സര്‍വേറ്റീവ്‌ പാര്‍ട്ടിക്ക്‌ സ്കോട്‌ലന്‍ഡില്‍നിന്നു ബ്രിട്ടീഷ്‌ പാര്‍ലമെന്റില്‍ ഒരു എംപി മാത്രമേയുള്ളു. സ്കോട്ടിഷ്‌ വോട്ടര്‍മാരോടുള്ള ആദരവുമൂലമാണ്‌ ഹിതപരിശോധനയ്ക്ക്‌ താന്‍ അനുമതി നല്‍കിയതെന്നും ഹിതപരിശോധന നിയമപരവും നിര്‍ണായകവുമാണെന്നും കാമറോണ്‍ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :