ഡാറ്റാ സെന്റര്‍ കേസ്: നന്ദകുമാറിന്റെ അക്കൌണ്ടുകളില്‍ ഗുരുതരക്രമക്കേടെന്ന് സിബിഐ

കൊച്ചി| Last Modified ബുധന്‍, 21 മെയ് 2014 (11:44 IST)
ഡാറ്റാ സെന്റര്‍ കൈമാറ്റ കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയായ വിവാദ ഇടനിലക്കാരന്‍ ടി ജി നന്ദകുമാറിനെ വീണ്ടും ചോദ്യം ചെയ്തു. നന്ദകുമാറിന്റെ ബാങ്ക് അക്കൌണ്ടുകളില്‍ ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയെന്ന് സിബിഐ അറിയിച്ചു. കൊച്ചിയിലെ സിബിഐ ഓഫീസില്‍ വിളിച്ചുവരുത്തിയാണ് ചോദ്യംചെയ്തത്.

പ്രതിപക്ഷതോവ് വി എസ് അച്യുതാനന്ദന്‍ ആരോപണവിധേയായ ഡാറ്റാ സെന്റര്‍ കേസില്‍ നന്ദകുമാറിന്റെ ബാങ്ക് അക്കൌണ്ടുകള്‍ സംബന്ധിച്ചാണ് അന്വേഷണസംഘം ചോദ്യംചെയ്തത്.

വിവിധ കമ്പനികളില്‍ നിന്ന് നന്ദകുമാറിന്റെ ബാങ്ക് അക്കൌണ്ടുകളിലേക്ക് പണമെത്തിയിട്ടുണ്െടന്നും സിബിഐ നിരീക്ഷിച്ചു. ഇതു രണ്ടാം തവണയാണ് നന്ദകുമാറിനെ സിബിഐ ചോദ്യം ചെയ്യുന്നത്.

വിഎസ് അച്യുതാന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സ്റേറ്റ് ഡാറ്റാ സെന്ററിന്റെ നടത്തിപ്പ് കൈമാറ്റത്തിന് പിന്നില്‍ വന്‍ അഴിമതി നടന്നതായാണ് ആരോപണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :