ശാരദ ചിട്ടി തട്ടിപ്പ്: സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവ്

ന്യൂഡല്‍ഹി| Last Modified വെള്ളി, 9 മെയ് 2014 (11:44 IST)
പശ്ചിമ ബംഗാളിലെ വിവാദമായ ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവ്. ബംഗാളിനു പുറമേ ഒഡീഷ, അസ്സം എന്നീ സംസ്ഥാനങ്ങളിലും വ്യാപിച്ചു കിടക്കുന്നതാണ് കോടിക്കണക്കിന് രൂപയുടെ ചിട്ടി തട്ടിപ്പ്. സിബിഐ അന്വേഷണത്തെ ആദ്യമുതലേ മമത സര്‍ക്കാര്‍ എതിര്‍ത്തിരുന്നു

കൊല്‍ക്കത്തയില്‍ സുദീപ്ത സെന്നിന്റെ നേതൃത്വത്തിലാണ് ശാരദ ചിട്ടിഫണ്ട് നടത്തിവന്നത്. ബംഗാള്‍,​ ഒഡിഷ,​ ത്രിപുര,​ ജാര്‍ഖണ്ഡ്,​ അസാം എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ കോടിക്കണക്കിന് രൂപയാണ് ശാരദാ ചിട്ടിഫണ്ടില്‍ നിക്ഷേപിച്ചത്. പാര്‍ട്ടിയുടെ രണ്ട് എംപിമാര്‍ക്കും ഒരു മന്ത്രിക്കും തട്ടിപ്പു നടത്തിയ ശാരദാ ഗ്രൂപ്പിന്റെ എംഡി സുദീപ്‌തോ സെന്നുമായി നേരിട്ട് ബന്ധമുണ്ടെന്ന് നേരത്തെ വെളിവായിരുന്നു.

പിടിയിലായ ശാരദാ ഗ്രൂപ്പ് എംഡി സുദീപ്‌തോ സെന്‍ സിബിഐയ്ക്ക് കൈമാറിയ കത്തില്‍ തൃണമൂല്‍ എംപിമാരായ കുനാല്‍ ഘോഷ്, ശ്രിന്‍ജോയ് ബോസ് എന്നിവര്‍ തന്നെ ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്നെന്ന് വെളിപ്പെടുത്തിയിരുന്നു. ഘോഷിനെ പിന്നീട് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ബംഗാള്‍ ഗതാഗത മന്ത്രി മദന്‍ മിത്രയ്ക്കും ശാരദാ ഗ്രൂപ്പുമായി നേരിട്ട് ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. തൃണമൂലിന്റെ സംരംഭമെന്ന രീതിയില്‍ അവതരിപ്പിച്ചാണ് കമ്പനി തങ്ങളില്‍ നിന്ന് പണം സമാഹരിച്ചതെന്നാണ് നിക്ഷേപകരുടെ ആരോപണം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :