ഓഖി ചുഴലിക്കാറ്റ്: രക്ഷാപ്രവര്‍ത്തനം തുടരുന്നു, മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി

ഓഖിയില്‍ മരണം 35

തിരുവനന്തപുരം| AISWARYA| Last Updated: വ്യാഴം, 7 ഡിസം‌ബര്‍ 2017 (12:05 IST)
കേരളത്തിന്റെയും തമിഴ്നാടിന്റെയും തീരങ്ങളിലൂടെ കനത്ത നാശം വിതച്ച് ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റിൽ രണ്ട് മരണം കൂടി. കടലില്‍ നിന്ന് 100 മൈല്‍ അകലെയായിരുന്നു മൃതദേഹങ്ങൾ ഉണ്ടായിരുന്നത്. തീരസേനയുടെ വൈഭവ് കപ്പലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ ഉടൻ വിഴിഞ്ഞത്ത് എത്തിക്കും.

മൽസ്യത്തൊഴിലാളികളുമായി ചേർന്നു തീരരക്ഷാസേനയും നാവികസേനയും മൂന്നു രാപകൽ തുടർച്ചയായി തിരച്ചിൽ നടത്തുകയാണ്. ദുരന്തത്തിന്റെ എട്ടാം ദിനമായ ഇന്നും കാണാതായിട്ടുള്ളവരെ പറ്റി സര്‍ക്കാരിന്റെ പക്കന്‍ വ്യക്തമായ കണക്കില്ല.

ബുധനാഴ്ച കൊച്ചിയിൽ 23 പേരെയും ലക്ഷദ്വീപിൽ 111 പേരെയും കണ്ടെത്തിയിരുന്നു. കടലിൽ ഇപ്പോഴും ബോട്ടുകൾ കുടുങ്ങിയിട്ടുണ്ടെന്നാണു രക്ഷപ്പെട്ടവർ പറയുന്നത്. കടലിൽനിന്ന് ബുധനാഴ്ച മൃതദേഹങ്ങളൊന്നും കണ്ടെത്തിയില്ല. ഇനിയും ഒൻപതു മൃതദേഹങ്ങൾ തിരിച്ചറിയാനുണ്ട്.


അതേസമയം കേരളത്തിന്റെ തീരങ്ങളിലൂടെ കനത്ത നാശം വിതച്ച് ആഞ്ഞടിച്ച ഓഖി
ചുഴലിക്കാറ്റ് സംബന്ധിച്ച് തിരുവനന്തപുരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ നിന്നുള്ള മുന്നറിയിപ്പു ലഭിച്ചില്ലെന്ന സംസ്ഥാനത്തിന്റെ വാദത്തോടു കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിനു യോജിപ്പില്ല.

കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തില്‍ നിന്നും കാലാവസ്ഥാ മുന്നറിയിപ്പുള്ള ബുള്ളറ്റിൻ തിരുവനന്തപുരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിനൊപ്പം സംസ്ഥാന ചീഫ് സെക്രട്ടറിക്കും ലഭ്യമാക്കിയിരുന്നു. എന്നാല്‍ ചീഫ് സെക്രട്ടറിയുടെ ഓഫിസ് കാലാവസ്ഥാ മുന്നറിയിപ്പുകൾ സ്ഥിരം കൈകാര്യം ചെയ്യുന്നതായതിനാൽ സാങ്കേതിക സൂചനകൾ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലെന്ന വാദവും ശരിയല്ലെന്നാണ് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ വിശദീകരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :