അതിരുകടന്ന സൈബർ അക്രമണം, മാനസിക സമ്മര്‍ദ്ദത്തിലായ നവദമ്പതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Last Modified ശനി, 9 ഫെബ്രുവരി 2019 (12:06 IST)
കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയ ചർച്ചചെയ്‌തിരുന്നത് കണ്ണൂരിൽ നടന്ന ഒരു വിവാഹമായിരുന്നു. 25 കാരന്‍ 48 കാരിയെ വിവാഹം കഴിച്ചുവെന്ന വ്യാജ പ്രചാരണമായിരുന്നു വാട്‌സ്ആപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ വൈറലായിരുന്നത്. സംഭവം സത്യമല്ലെന്ന് പറഞ്ഞ് വധൂവരന്മാർ തന്നെ രംഗത്തുവന്നിരുന്നു.

എന്നാൽ സൈബർ ആക്രമണത്തെത്തുടർന്ന് മനംനൊന്ത് മാനസിക സമ്മര്‍ദ്ദത്തിലായതിനെ ദമ്പതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അനൂപിന്റെ അച്ഛന്‍ ബാബുവാണ് മാധ്യമങ്ങളെ അറിയിച്ചത്. കണ്ണൂര്‍ ചെറുപുഴ സ്വദേശികളായ അനൂപ് ജോസഫിന്റേയും ജൂബി ജോസഫിന്റേയും വിവാഹചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാജ അടിക്കുറിപ്പോടെ പ്രചരിച്ചിരുന്നു.

'വധുവിന് പ്രായം 45, വരന് 25. പെണ്ണിന്ആസ്തി 15 കോടി, 101 പവന്‍ സ്വര്‍ണ്ണവും 50 ലക്ഷം രൂപയും സ്ത്രീ ധനം.”- എന്നായിരുന്നു ഫോട്ടോയ്‌ക്ക് കീഴെവന്ന അടിക്കുറിപ്പ്. കൂടാതെ, സ്വത്ത് മോഹിച്ചാണ് അനൂപ് ജൂബിയെ വിവാഹം ചെയ്‌തത് എന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാല്‍ ഈ പ്രചരണങ്ങളെല്ലാം കള്ളമാണെന്നും ദമ്പതികള്‍ തന്നെ സ്ഥിരീകരിച്ചു. തുടര്‍ന്നാണ് ഇരവരും സൈബര്‍ ഇടത്തിലെ വ്യാജപ്രചരണത്തെ നേരിടാന്‍ പരാതി നല്‍കിയത്.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :