ഭാവന മലയാളികൾക്ക് അപമാനം, താരത്തിന് നേരെ അസഭ്യവർഷം - അന്തം‌വിട്ട് താരം

ഭാവനയ്ക്ക് സോഷ്യൽ മീഡിയയിൽ അസഭ്യവർഷം

അപർണ| Last Updated: ശനി, 12 മെയ് 2018 (14:06 IST)
ചിലപ്പോഴൊക്കെ പേരുകൾ നമുക്ക് വിനയാകാറുണ്ട്. ഒരേ മേഖലയിലുള്ളവരാണെങ്കിൽ പറയുകയും വേണ്ട. ആരെന്ത് ചെയ്താലും ഇഷ്ടമായില്ലെങ്കിൽ അവരുടെ ഫേസ്ബുക്കിൽ പോയി അസഭ്യവർഷം നടത്തുന്ന പരിപാടി അടുത്തിടെ രൂക്ഷമായിരിക്കുകയാണ്. ഇപ്പോൾ ഭാവനയാണ് ഇവരുടെ ഇര.

നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനു​വേണ്ടി പ്രചാരണം നടത്തിയ കന്നഡ നടി രാമണ്ണ കൂടു​വിട്ടു ബിജെപിയിൽ ചേർന്ന വാർത്ത കഴിഞ്ഞ ദിവമാണ് വന്നത്. എന്നാൽ, ഇത് മലയാളികളുടെ പ്രിയതാരം ഭാവനയാണെന്ന് കരുതി ചിലർ താരത്തിന്റെ ഫേസ്ബുക്കിൽ അസഭ്യവർഷം നടത്തുകയാണ്.

ഇടത് അനുഭാവികളാണ് ഭാവനയെ മോശമായി ചിത്രീകരിക്കുന്നതെന്നും, അതല്ല ഇടത് അനുഭാവികളെന്ന വ്യാജേന ബിജെപിക്കാർ തന്നെ ചെയ്യുന്ന പരിപാടിയാണ് ഇതെന്നും അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്. അതേസമയം, സംഭവം എന്താണെന്ന് മനസ്സിലാകെ അന്തം‌വിട്ടിരിക്കുകയാണ് താരത്തിന്റെ കുടുംബമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

ഭാവന ബിജെപി അംഗത്വം നേടിയതിന് ശേഷം സംസ്ഥാന നേതൃത്വം ബംഗളൂരുവില്‍ നടത്തിയ പത്ര സമ്മേളനത്തിൽ ആയിരുന്നു ഭാവന ഇക്കാര്യം വ്യക്തമാക്കിയത്. ഈ വർഷം നിയമസഭയിലേക്കു മത്സരിക്കാൻ കോണ്‍ഗ്രസ് ടിക്കറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇതിൽ തഴയപ്പെട്ടതാണ് നടിയുടെ പെട്ടെന്നുള്ള തീരുമാനത്തിനു പിന്നിലെന്നു വിലയിരുത്തപ്പെടുന്നു.

2013 കർണാടക നിയമസഭ തിരഞ്ഞെടുപ്പിലും 2014ലെ പൊതുതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനു വേണ്ടി പ്രചാരണം നയിച്ച വ്യക്തിയാണ് ഭാവന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :