പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ പൊലീസ് പിടികൂടി

പതിനാറുകാരിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ

കഴക്കൂട്ടം| AKJ IYER| Last Modified തിങ്കള്‍, 27 മാര്‍ച്ച് 2017 (15:00 IST)
പതിനാറുകാരിയെ ലൈംഗികമായി
പീഡിപ്പിച്ച കേസിൽ ഇരുപത്തിമൂന്നുകാരനായ യുവാവിനെ പോലീസ് അറസ്റ് ചെയ്തു. പെരുമാതുറ മാടൻവിള യു.പി സ്‌കൂളിന് സമീപം താമസം ജഹാംഗീറാണ് (൨൩) കഠിനം കുളം പോലീസിന്റെ വലയിലായത്.

മുത്തച്ചച്ഛനും മുത്തശ്ശിക്കുമൊപ്പം താമസിക്കുന്ന കുട്ടിയെ വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്തായിരുന്നു ബലം പ്രയോഗിച്ച് പീഡിപ്പിച്ചത്. കുട്ടി പീഡന വിവരം പുറത്തറിയിച്ചപ്പോൾ ബന്ധുക്കൾ പോലീസിൽ പരാതി നൽകി.

ഇതിനെ തുടർന്നായിരുന്നു കടയ്ക്കാവൂർ സി.ഐ മുകേഷിന്റെ നിർദ്ദേശാനുസരണം കഠിനം കുളം എസ.ഐ ബിനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ അറസ്റ് ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :