ബീഫ് വേണ്ട, ചിക്കന്‍ തന്നെ ധാരാളം; വിവാഹനിശ്ചയത്തിന് ബീഫ് വിളമ്പാന്‍ അനുവാദം ചോദിച്ചയാളോട് പൊലീസ്

കല്യാണത്തിന് ബീഫ് വിളമ്പാന്‍ അനുവാദം ചോദിച്ചു; ചിക്കന്‍ മതിയെന്ന് പൊലീസ്

മൊറാദാബാദ്| Aiswarya| Last Modified തിങ്കള്‍, 27 മാര്‍ച്ച് 2017 (12:19 IST)
വിവാഹനിശ്ചയത്തിന് ബീഫ് വിളമ്പാന്‍ അനുവാദം ചോദിച്ച്പ്പോള്‍ കോഴിക്കറി മതിയെന്ന് പൊലീസ്. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് ഈ സംഭവം നടന്നത്. മകളുടെ വിവാഹനിശ്ചയ വിരുന്നില്‍ ബീഫ് വിളമ്പാന്‍ പോലീസ് അനുവദിച്ചില്ല എന്ന പരാതിയുമായി മൊറാദാബാദ് സ്വദേശി ഷര്‍ഫറാസ്.

യുപിയില്‍ പോത്തിനെ ഒഴികെ മറ്റ് മാടുകളെ കൊല്ലുന്നത് ഗോവധ നിയമപ്രകാരം കുറ്റകരമാണ്. അതേസമയം അറവുശാലകള്‍ അടച്ചുപൂട്ടുന്ന യോഗി സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ചിക്കന്‍-മട്ടണ്‍ വ്യാപാരികള്‍
അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഉന്നം വെയ്ക്കുന്നത് ചെറുകിട വ്യാപാരികളെയാണെന്ന്
സംഘടനകള്‍ ആരോപിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :