സി‌പി‌എമ്മും ഫ്ലക്സ് ഉപേക്ഷിക്കുന്നു

തിരുവനന്തപുരം| Last Modified തിങ്കള്‍, 6 ഒക്‌ടോബര്‍ 2014 (14:41 IST)
കോണ്‍ഗ്രസിന് പിന്നാലെ സിപിഎമ്മും ഫ്ലക്സ് ബോര്‍ഡുകള്‍ ഉപേക്ഷിക്കുന്നു. പാര്‍ട്ടി സമ്മേളങ്ങളില്‍ ഫ്ലക്സ് ബോര്‍ഡുകള്‍ ഉപയോഗിക്കില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. എന്നാല്‍, സര്‍ക്കാര്‍ ഇപ്പോള്‍ ഫ്ലക്സ് ഉപേക്ഷിക്കുന്നത് സാമ്പത്തിക പ്രതിസന്ധി മൂലമാണെന്നും കോടിയേരി പറഞ്ഞു.

ഫ്ളക്സ് ബോര്‍ഡുകള്‍ വേണ്ടെന്ന് ആദ്യം തീരുമാനിച്ചത് സിപിഎമ്മാണ്. കഴിഞ്ഞ വര്‍ഷം കോട്ടയത്തു നടന്ന സിപിഎം സമ്മേളനത്തിലാണ് ഇക്കാര്യം തീരുമാനിച്ചതെന്നും കോടിയേരി വ്യക്തമാക്കി.

കോണ്‍ഗ്രസ് ഇനിമുതല്‍ ഫ്ലക്സ് ബോര്‍ഡുകള്‍ ഉപയോഗിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ഗാന്ധിജയന്തി ദിനത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഇതു പിന്നീട് വലിയ പ്രതിഷേധങ്ങള്‍ക്കു വഴിവച്ചിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :