വിഎസിന്റെ പദവിയില്‍ ഇന്നു തീരുമാനം; കുറിപ്പ് യെച്ചൂരി പിബിക്ക് കൈമാറി- സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തണം എന്ന ആവശ്യത്തില്‍ എതിര്‍പ്പുയരും

കാബിനറ്റ് റാങ്കിന്റെ കാര്യത്തില്‍ പാര്‍ട്ടിയില്‍ തര്‍ക്കമില്ല

 കുറിപ്പ് വിവാദം , വിഎസ് അച്യുതാനന്ദന്‍ , സിപിഎം , പോളിറ്റ് ബ്യൂറോ , യെച്ചൂരി
ന്യൂഡല്‍/തിരുവനന്തപുരം| jibin| Last Updated: തിങ്കള്‍, 30 മെയ് 2016 (12:51 IST)
വിഎസ് അച്യുതാനന്ദന്റെ പദവി സംബന്ധിച്ച വിഷയങ്ങളില്‍ സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്നു തീരുമാനിക്കും. എല്‍ഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ വിഎസ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നല്‍കിയ കുറിപ്പ് അദ്ദേഹം പിബിക്ക് നല്‍കി.

കാമ്പിനറ്റ് റാങ്കോടെയുള്ള പദവി നല്‍കണമെന്നാണ് വിഎസിന്റെ ആവശ്യമെങ്കിലും കുറിപ്പ് നല്‍കിയ രീതിക്കെതിരെ
സംസ്ഥാന ഘടകം വിമര്‍ശനം ഉന്നയിച്ചേക്കും. കാബിനറ്റ് റാങ്കിന്റെ കാര്യത്തില്‍ പാര്‍ട്ടിയില്‍ തര്‍ക്കമില്ലെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തണം എന്ന നിര്‍ദ്ദേശത്തോട് പലര്‍ക്കും യോജിപ്പില്ല.

കാബിനറ്റ് റാങ്കോടയെുള്ള ഉപദേശക പദവി, എല്‍ഡിഎഫ് ചെയര്‍മാന്‍ സ്ഥാനം, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്വം എന്നീ മൂന്നു കാര്യങ്ങളാവും പിബി ചര്‍ച്ച ചെയ്യുക. എന്നാല്‍ അദ്ദേഹം കുറിപ്പ് നല്‍കിയത് തിരിച്ചടി ഉണ്ടാക്കിയെന്നാണ് പല നേതാക്കളും പറയുന്നത്. കാബിനറ്റ് റാങ്കിന്റെ കാര്യത്തില്‍ പാര്‍ട്ടിയില്‍ തര്‍ക്കമില്ലെങ്കിലും മറ്റ് ആവശ്യങ്ങളുടെ കാര്യത്തില്‍ എന്തു തീരുമാനം ഉണ്ടാകുമെന്ന് അറിയില്ല.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :