വിഎസിന്റെ ആഗ്രഹങ്ങള്‍ വെട്ടിനിരത്തിയത് യെച്ചൂരിയോ ?; കുറിപ്പ് വിവാദം സ്ഥിരീകരിച്ചത് വിഎസിനെ ദുര്‍ബലനാക്കാന്‍, യെച്ചൂരിയുടെ നടപടി പിണറായിയെ കൂടുതല്‍ ശക്തനാക്കാന്‍

കത്ത് വിഎസിന്റെ മകന്‍ അരുണ്‍ കുമാര്‍ എഴുതിയതാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്

വിഎസ് അച്യുതാനന്ദൻ , സീതാറം യെച്ചൂരി , പിണറായി വിജയന്‍  , എല്‍ ഡി എഫ്
തിരുവനന്തപുരം/ന്യൂഡൽഹി| ജിയാന്‍ ഗോണ്‍‌സാലോസ്| Last Updated: വ്യാഴം, 26 മെയ് 2016 (21:04 IST)
പുതിയ പദവികള്‍ സംബന്ധിച്ച് കുറിപ്പ് നല്‍കിയത് ആണെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറം യെച്ചൂരി വ്യക്തമാക്കിയത് വിവാദമായതോടെ കൂടുതല്‍ വസ്‌തുതകള്‍ മറനീക്കി പുറത്തേക്ക്. സത്യപ്രതിജ്ഞാ ചടങ്ങിനിടെ ഒരു കുറിപ്പ് വിഎസ് തനിക്ക് കൈമാറിയിരുന്നതായി യെച്ചൂരി വ്യക്തമാക്കിയതോടെയാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.

അതേസമയം, കത്ത് വിഎസിന്റെ മകന്‍ അരുണ്‍ കുമാര്‍ എഴുതിയതാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. കുറിപ്പ് വിഎസ് തനിക്ക് കൈമാറിയിരുന്നതായി യെച്ചൂരി വ്യക്തമാക്കിയത് അദ്ദേഹത്തിന്റെ വിലപേശല്‍ അവസാനിപ്പിക്കാന്‍ വേണ്ടിയാണെന്നാണ് സൂചന. സർക്കാരിന്‍റെ ഉപദേശകൻ, ക്യാമ്പിനറ്റ് പദവിയോടെ ഇടതു മുന്നണി അധ്യക്ഷപദം, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്വം എന്നീ ആവശ്യങ്ങളാണ് വിഎസ് നല്‍കിയ കുറിപ്പില്‍ പറയുന്നത്.

വിഎസിന്റെ ഈ ആവശ്യങ്ങള്‍ സാധിച്ചു നല്‍കിയാല്‍ അദ്ദേഹം പിണറായി സര്‍ക്കാരില്‍ പിടുമുറുക്കുമെന്ന ഭയം മൂലമാണ് കുറിപ്പ് തന്നത് വിഎസ് ആണെന്ന് യെച്ചൂരി പരസ്യമായി വ്യക്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്.


വി എസിന് സ്ഥാനമാനങ്ങള്‍ നല്‍കുമെന്ന് പാര്‍ട്ടി പറയുമ്പോഴും എന്തു പദവിയാണ് നല്‍കേണ്ടതെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. സ്ഥാനമാനങ്ങള്‍ നല്‍കിയാല്‍ അദ്ദേഹം എടുക്കുന്ന നിലപാടുകള്‍ സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന ഭയവും സംസ്ഥാനഘടകത്തിനും കേന്ദ്ര ഘടകത്തിനുമുണ്ട്. വിഎസിന്റ് വിലപേശലും അദ്ദേഹത്തിന് മാധ്യമങ്ങളില്‍ നിന്ന് ലഭിക്കുന്ന പിന്തുണയും അവസാനിപ്പിക്കാന്‍ ലഭിച്ച അനുകൂല സാഹചര്യം യെച്ചൂരി മുതലാക്കിയതാണെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.

പിണറായിയും വിഎസും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പൂര്‍ണ്ണമായും അവസാനിക്കാത്ത സാഹചര്യത്തില്‍ ഇരുവരും തമ്മില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ സിപിഎമ്മിനെ അത് ദേശിയതലത്തില്‍ ബാധിക്കും. ദേശിയ തലത്തില്‍ പാര്‍ട്ടി തിരിച്ചടി നേരിടുന്ന സാഹചര്യത്തില്‍ കേരളത്തില്‍ സുഗമമായി ഭരണം നടക്കേണ്ടത് അത്യാവശ്യമാണ്. അതിനാല്‍ വിഎസ് പിണറായി പോര് ഇല്ലാതാകണം. വിഎസിന് ക്യാമ്പിനറ്റ് റാങ്കോടെ അധികാരങ്ങള്‍ നല്‍കിയാല്‍ അദ്ദേഹം ഒരു വിമര്‍ശകന്‍ ആയി മാറുമോ എന്ന ഭയവും കേന്ദ്ര കമ്മിറ്റിക്കുണ്ട്. ഇതിനാല്‍ വിഎസിന്റെ ശക്തി കുറയ്‌ക്കാന്‍ ലഭിച്ച ഈ അവസരം യെച്ചൂരി ഫലപ്രദമായി വിനയോഗിച്ചുവെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :