ശമ്പള പരിഷ്കരണത്തിൽ ചർച്ച പരാജയം: കെഎസ്ആർടിസിയിൽ സമരം

വെബ്‌ദുനിയ ലേഖകൻ| Last Modified ചൊവ്വ, 23 ഫെബ്രുവരി 2021 (09:07 IST)
തിരുവനന്തപുരം: ശമ്പള പരിഷ്കരണത്തിൽ തൊഴിലാളികളുമായുള്ള ചർച്ച പരാജയപ്പെട്ടതോടെ സമരം ആരംഭിച്ച് ഒരു വിഭാഗം കെഎസ്ആർടിഒസി ജീവനക്കാർ. കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകറും അംഗീകൃത തൊഴിലാളി യൂണിയൻ പ്രതിനിധികളും തമ്മിൽ ചർച്ച നടത്തിയെങ്കിലും ശമ്പള പരിഷ്കരണത്തിൽ ധാരണയിലെത്താനായില്ല. ഇതോടെയാണ് ഒരു വിഭാഗം ജീവനക്കാർ ഇന്നലെ അർധരാത്രി പന്ത്രണ്ട് മണിയൊടെ സമരം ആരംഭിച്ചത്. ഐഎൻടിയുസിയ്ക്ക് കിഴിലുള്ള ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷനും, ബിഎംഎസിന്റെ കീഴിലുള്ള കേരള ട്രാൻസ്പോർട്ട് എംപ്ലോയി സംഘുമാന് പണിമുടക്ക് പ്രഖ്യാപിച്ചിരിയ്ക്കുന്നത്. സമരത്തെ തുടർന്ന് പല ദീർഘദുര ബസ്സുകളൂം മുടങ്ങി. സമാധാനപരമായാണ് സമരം നടത്തുക എന്നും ബസ്സുകൾ തടയില്ല എന്നും യൂണിയനുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :