സിപിഎം ജനറല്‍ സെക്രട്ടറി പദവി: സംസ്ഥാന ഘടകത്തില്‍ തര്‍ക്കം രൂക്ഷം

 സിപിഎം ജനറല്‍ സെക്രട്ടറി , സീതാറാം യെച്ചൂരി , പിണറായി വിജയന്‍ , പ്രകാശ് കാരാട്ട്
തിരുവനന്തപുരം| jibin| Last Modified വെള്ളി, 3 ഏപ്രില്‍ 2015 (10:14 IST)
പ്രകാശ് കാരാട്ടിന്റെ പിന്‍ഗാമിയേയും പാര്‍ട്ടി കോണ്‍ഗ്രസില്‍ സ്വീകരിക്കേണ്ട നിലപാടിനെയും ചൊല്ലി സിപിഎം സംസ്ഥാന ഘടകത്തില്‍ തര്‍ക്കം രൂക്ഷമാകുന്നു. പുതിയ ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി വരുന്നതിനെ ശക്തമായി എതിര്‍ത്തും അനുകൂലിച്ചും നേതാക്കള്‍ രണ്ടു വിഭാഗങ്ങളിലായി വ്യത്യസ്ഥ നിലപാട് സ്വീകരിക്കുന്നത് പതിവായിരിക്കുകയാണ്.

സീതാറാം യെച്ചൂരിയെ എതിര്‍ക്കുന്നതില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്നത് പിണറായി വിജയന്‍ തന്നെയാണ്. എന്നാല്‍ വിഎസ് അച്യുതാനന്ദന്‍ യെച്ചൂരിക്ക് പിന്തുണ നല്‍കാനാണ് കൂടുതല്‍ സാധ്യത. ഇത് കൂടാതെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെ ഒരുവിഭാഗം കാരാട്ടിനോട് വലിയ അടുപ്പം കാണിക്കുന്നില്ല. ഈ സാഹചര്യത്തില്‍ കൊടിയേരി ബാലകൃഷ്ണന്റെ നിലപാടായിരിക്കും നിര്‍ണായകമാകുക.

കേന്ദ്രകമ്മിറ്റിയംഗങ്ങള്‍ക്കു പുറമെ 175 പ്രതിനിധികളാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ കേരളത്തില്‍ നിന്നു പങ്കെടുക്കുക. വിഎസിന് സീതാറാം യെച്ചൂരിയോടുള്ള അടുപ്പവും പിണറായി പക്ഷം പ്രകാശ് കാരാട്ടിനോട് കാണിക്കുന്ന താല്‍പ്പര്യവും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന ഘടകത്തില്‍ തര്‍ക്കം രൂക്ഷമാകുമെന്നാണ് റിപ്പോര്‍ട്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :