സി പി എമ്മിന്റെ അക്രമരാഷ്ട്രീയം ഒഴിവാക്കണം, സമാനതകൾ ഇല്ലാത്ത വികസനമാണ് യു ഡി എഫ് സർക്കാർ നടത്തിയതെന്ന് വി എം സുധീരൻ

ഇടത് മുന്നണിക്കെതിരെ വിമർശനവുമായി കെ പി സി സി പ്രസിഡന്റ് വി എം സുധീരൻ രംഗത്ത്. എൽ ഡി എഫ് സ്വീകരിക്കുന്ന നടപടികൾ ബി ജെ പിക്ക് ഗുണകരമാകുന്ന രീതിയിലെന്ന് സുധീരൻ ആരോപിച്ചു. യു ഡി എഫ് സ്ഥാനാർഥി ജഗദീഷ് കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം പുന്നലയിൽ നടന്ന

പുന്നല| aparna shaji| Last Modified വ്യാഴം, 12 മെയ് 2016 (14:52 IST)
ഇടത് മുന്നണിക്കെതിരെ വിമർശനവുമായി കെ പി സി സി പ്രസിഡന്റ് രംഗത്ത്. എൽ ഡി എഫ് സ്വീകരിക്കുന്ന നടപടികൾ ബി ജെ പിക്ക് ഗുണകരമാകുന്ന രീതിയിലെന്ന് സുധീരൻ ആരോപിച്ചു. യു ഡി എഫ് സ്ഥാനാർഥി ജഗദീഷ് കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം പുന്നലയിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു ഡി എഫ് സർക്കാരിന്റെ വികസനങ്ങളെ കുറിച്ച് ജനങ്ങൾക്ക് അറിയാമെന്നും സമാനതകളില്ലാത്ത മികച്ച വികസനമാണ് യു ഡി എഫ് കേരളത്തിൽ കൊണ്ടുവന്നെതെന്നും അദ്ദേഹം സമ്മേളനത്തിൽ വ്യക്തമാക്കി. സി പി എമ്മിന്റേത് അക്രമ രാഷ്ട്രീയമാണെന്നും ഇത് നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പുന്നല ഉല്ലാസ്കുമാര്‍ അധ്യക്ഷനായിരുന്ന പൊതുസമ്മേളനത്തിൽ മുന്‍ ഡി സി സി പ്രസിഡന്റ് പ്രതാപവര്‍മ്മ തമ്പാന്‍, ബെന്നി കക്കാട്, സി ആര്‍ നജീബ്, ബാബു മാത്യു, റൂബി ഗോപാലന്‍, കൈ പി സി സി സെക്രട്ടറി ജി രതികുമാര്‍ എന്നിവർ സംസാരിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :