സാമ്രാജ്യത്വ വാദവും കൊളോണിയലിസവും ചവറ്റുകുട്ടയില്‍, തല്‍ക്കാലത്തേക്ക് സിപി‌എം ഹിന്ദുത്വവാദികളാകും...!

കണ്ണൂർ| Last Modified ബുധന്‍, 1 ജൂലൈ 2015 (14:17 IST)
സിപി‌എമ്മിനെ പതിയെ പതിയെ ബിജെപി വിഴുങ്ങിക്കൊണ്ടിരിക്കുകയാണെന്ന എന്ന അതിഭീകരമായ യാഥാര്‍ഥ്യം മനസിലാക്കിയ പാര്‍ട്ടി നേതൃത്വം പിടിച്ചു നില്‍ക്കാനായി ഹൈന്ദവ പ്രീണന രാഷ്ട്രീയത്തിലേക്ക് ചുവട് മാറുമെന്ന് സൂചനകള്‍. രാജ്യത്തെ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള കണ്ണൂർ ജില്ലയിലെ പാർട്ടിഗ്രാമങ്ങളിൽനിന്നു പോലും ബിജെപിയിലേക്ക് അണികൾ ചോരുന്നതു തടയിടാനാണ് പുതിയ അടവുനയം പാര്‍ട്ടി പുറത്തെടുക്കുന്നത്.

ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ കാര്യമായ വേരില്ലാത്ത പാര്‍ട്ടിയാണ് സിപി‌എം. പാര്‍ട്ടിക്ക് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിച്ചിരുന്നത് ഭൂരിപക്ഷ സമുദായങ്ങളില്‍ നിന്നാണ്. ഈഴവ, തീയ, പുലയ സമുദായങ്ങളിലില്‍ നിന്നാണ് കൂടുതലും വോട്ട് ലഭിച്ചിരുന്നതും. എന്നാല്‍ കേരളത്തില്‍ ഈ സമുദായങ്ങളെ കൂടെ നിര്‍ത്താന്‍ ബിജെപി-സംഘപരിവാര്‍ സംഘടനകള്‍ക്ക് സാധിച്ചതാണ് സിപി‌എമ്മിന് വിനയായിരിക്കുന്നത്. ക്ഷേത്ര ഭരണത്തില്‍ പങ്കാളികളായും മത ആഘോഷങ്ങള്‍ സംഘടിപ്പിച്ചും പതിയെ പതിയെ ഹിന്ദുക്കളിലെ ഏറ്റവും വലിയ ഈ സമുദായങ്ങളില്‍ സംഘപരിവാര്‍ വ്യാപകമായ സ്വാധ്ഹിന്നം ഉണ്ടാക്കുകയായിരുന്നു.

ഇത് സിപി‌എമ്മിന് ലഭിക്കേണ്ടിയിരുന്ന അനുഭാവികളിലാണ് കുറവുണ്ടാക്കിയത്. പോരാത്തതിന് പാർട്ടി അംഗങ്ങൾക്ക് മതവിശ്വാസം പുലര്‍ത്ത്ക്കാന്‍ പറ്റാത്തതിനാല്‍ പലരും സംഘപരിവാര്‍ സംഘടനകളിലേക്ക് പോകുന്നുമുണ്ട്. കണ്ണൂർ കാസർകോട്, കോഴിക്കോട് ജില്ലകളിൽ സിപിഎമ്മിൽനിന്നും അണികളുടെ ചോർച്ച പതിയെ ആരംഭിച്ചിട്ടുമുണ്ട്.
ഇനിയും പഴയ തത്വങ്ങളും പറഞ്ഞിരുന്നാല്‍ പാര്‍ട്ടി ചരിത്രമായി തീരുമെന്നാണ് സിപി‌എം നിരീക്ഷണം.

ഭക്തിമാര്‍ഗത്തിലൂടെയാണ് സംഘപരിവാര്‍ ഹിന്ദു ജനവിഭാഗങ്ങളുടെ ഇടയില്‍ സ്വാധീനം നേടിയത്. ഇതേ മാര്‍ഗം പിന്തുടരാനും ക്ഷേത്ര ആചാരങ്ങളിലും ക്ഷേത്ര ഭരണത്തില്‍ പങ്കാളികളാകാനും പാര്‍ട്ടി ഇനി നടപടികള്‍ ശക്തമാക്കും. ഒപ്പം യു.ഡി.എഫ്. സർക്കാരിന്റെ ന്യൂനപക്ഷ പ്രീണനനയം എടുത്തുകാട്ടിയുള്ള ശക്തമായ പ്രചരണത്തിനും ഇനി സിപിഐ(എം) രംഗത്തിറങ്ങും. കാലങ്ങളായി ബിജെപി ഉയര്‍ത്തുന്ന വാദമാണ് ഇത്. അതിനാല്‍ സിപി‌എമ്മുകൂടി ഇത് ഉയര്‍ത്തിയാല്‍ അത് ബിജെപിക്ക് കൂടുതല്‍ വളമാകുമെന്ന ഭയം പാര്‍ട്ടിക്കുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ബീഹാറില്‍ മൂന്നു ദിവസത്തിനിടെ മിന്നലേറ്റ് മരിച്ചവരുടെ എണ്ണം ...

ബീഹാറില്‍ മൂന്നു ദിവസത്തിനിടെ മിന്നലേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി
നാലുവര്‍ഷത്തിനിടയില്‍ രണ്ടാം തവണയാണ് ഇടിമിന്നലില്‍ ഇത്രയധികം പേര്‍ മരണപ്പെടുന്നത്.

കുപ്പിവെള്ളത്തിൽ ചത്ത ചിലന്തി: നിർമ്മാണ കമ്പനിക്ക് ഒരു ...

കുപ്പിവെള്ളത്തിൽ ചത്ത ചിലന്തി: നിർമ്മാണ കമ്പനിക്ക് ഒരു ലക്ഷം രൂപാ പിഴ
കുപ്പിവെള്ളത്തിൽ ചത്ത ചിലന്തിയ കണ്ടെത്തിയതുമായ ബന്ധപ്പെട്ട സംഭവത്തിൽ അധികാരികൾ നിർമ്മാണ ...

വിർച്വൽ അറസ്റ്റ് തട്ടിപ്പ്: 83 കാരന് 8.8 ലക്ഷം നഷ്ടപ്പെട്ടു

വിർച്വൽ അറസ്റ്റ് തട്ടിപ്പ്: 83 കാരന് 8.8 ലക്ഷം നഷ്ടപ്പെട്ടു
സൈബർ തട്ടിപ്പ് സംഘം വിർച്ചൽ അറസ്റ്റ് ചതിയിലൂടെ 83 കാരന് 8.8 ലക്ഷം രൂപ നഷ്ടപ്പെട്ടു. ...

കണ്‍സ്യൂമര്‍ഫെഡിന്റെ വിഷു- ഈസ്റ്റര്‍ സഹകരണ വിപണി ആരംഭിച്ചു; ...

കണ്‍സ്യൂമര്‍ഫെഡിന്റെ വിഷു- ഈസ്റ്റര്‍ സഹകരണ വിപണി ആരംഭിച്ചു; സാധനങ്ങള്‍ക്ക് 10 ശതമാനം മുതല്‍ 35 ശതമാനം വരെ വിലക്കുറവ്
വിഷു- ഈസ്റ്റര്‍ ഉത്സവ സീസണില്‍ കണ്‍സ്യൂമര്‍ഫെഡ് ആരംഭിക്കുന്ന സഹകരണ വിപണി പൊതുജനങ്ങള്‍ ...

നിങ്ങള്‍ക്ക് എത്ര സിം കാര്‍ഡുണ്ട്, പിഴ അടയ്‌ക്കേണ്ടിവരും! ...

നിങ്ങള്‍ക്ക് എത്ര സിം കാര്‍ഡുണ്ട്, പിഴ അടയ്‌ക്കേണ്ടിവരും! ഇക്കാര്യങ്ങള്‍ അറിയണം
നിയമപ്രകാരം ഒരു വ്യക്തി 9 സിംകാര്‍ഡുകളില്‍ കൂടുതല്‍ കൈവശം വയ്ക്കുകയാണെങ്കില്‍ അയാള്‍ 2 ...