പോത്തന്‍‌കോട് വീണ്ടും ബോംബേറ്; സംഘര്‍ഷം കനക്കുന്നു

കഴക്കൂട്ടം(തിരുവന്തപുരം)| vishnu| Last Modified തിങ്കള്‍, 13 ഒക്‌ടോബര്‍ 2014 (15:39 IST)
പോത്തന്‍കോട് പ്ളാമൂട്ടില്‍ രാഷ്ട്രീയ അക്രമം അവസാനമില്ലാതെ തുടരുന്നു. ഞായറാഴ്ച രാത്രൊയും പോത്തന്‍‌കൊട് അക്രമം അരങ്ങേറി.
അയിരൂപ്പാറ ശാന്തിപുരം കല്ലിക്കോട് വീടിനു മുന്നില്‍ നാടന്‍ ബോംബെറിഞ്ഞു. ഇതിന്റെ തുടര്‍ച്ചയെന്നോണം പ്ളാമൂട്ടില്‍ രണ്ട് ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്കുനേരേ ആക്രമണമുണ്ടായി.

ആര്‍എസ്എസ് താലൂക്ക് പ്രജാപ്രമുഖ് പ്ളാമൂട് ചിത്തിക്കരന്ദത്തില്‍ സുരേന്ദ്രന്‍ നായരുടെ വീട്ടിലും പ്ളാമൂട് മൈപറമ്പ് തിരുവാതിരയില്‍ എസ്. വിജയകുമാറിന്റെ വീടിനുനേരേയുമാണ് ആക്രമണമുണ്ടായത്. ഇന്ന് പുലര്‍ച്ചെ 12.15-ഓടെ സുരേന്ദ്രന്‍ നായരുടെ വീടും മൂന്നോടെ വിജയകുമാറിന്റെ വീടും ആക്രമിക്കപ്പെട്ടു.

ഞായറാഴ്ച രാത്രി ഒമ്പതോടെ ശാന്തിപുരം കല്ലിക്കോട് സിപിഎം പ്രവര്‍ത്തകായ സ്റീഫന്റെ വീടിന് മുന്നില്‍ നാടന്‍ ബോംബെറിഞ്ഞിരുന്നതായി പോലീസ് പറഞ്ഞു. എന്നാല്‍ ബിജെപി പ്രവര്‍ത്തകന്‍ ബിനുവിന്റെ വീടിനു മുന്നിലെ റോഡിലാണ് ബോംബെറിഞ്ഞതെന്നും ഇതിനു പിന്നില്‍ സിപിഎം ആണെന്നും ബിജെപിക്കാര്‍ ആരോപിച്ചു. ഈ സംഭവത്തിനു പിന്നാലെയാണ് ബിജെപി പ്രവര്‍ത്തകരുടെ വീടിനു നേരേ ബോംബെറിഞ്ഞത്.

സംഭവമറിഞ്ഞ് റൂറല്‍ എസ്പി രാജ്പാല്‍ മീണ, ഡിവൈഎസ്പി പ്രതാപന്‍ നായര്‍ എന്നിവരുടെ തൃനേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്ത് പരിശോധ ടത്തി. വീടുകള്‍ക്കു നേരേയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്ളാമൂട്ടില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ നടക്കുകയാണ്. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :