ന്യൂഡൽഹി|
jibin|
Last Modified വെള്ളി, 9 ഫെബ്രുവരി 2018 (15:11 IST)
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരിക്കു നേരെ ഉയർന്ന കോടികളുടെ തട്ടിപ്പു കേസ് സംബന്ധിച്ച് കടുത്ത നിലപാടുമായി പാർട്ടി ബംഗാൾ ഘടകം.
ബിനോയിക്ക് എതിരായ കേസ് പാർട്ടിക്ക് തീരാകളങ്കവും ക്ഷീണവും ഉണ്ടാക്കി. കേസിൽ ഉയർന്നു വന്ന വിവാദം ഒഴിവാക്കാമായിരുന്നുവെന്നും ബംഗാൾ ഘടകം നേതാക്കളായ മാനവ് മുഖർജി,
മൊയ്തുൾ ഹസൻ എന്നിവർ പറഞ്ഞു.
സംസ്ഥാന സെക്രട്ടറിയുടെ മകൻ തന്നെ ഇത്തരം ആരോപണത്തിൽ ഉൾപ്പെട്ടത് പാർട്ടിക്ക് അപമതിപ്പുണ്ടാക്കി. ഇതിനാല്‍ പോളിറ്റ് ബ്യൂറോ പ്രസ്താവന ഇറക്കി പാർട്ടിയുടെ നിലപാടറിയിക്കണെന്നും മുതിർന്ന പാർട്ടി അംഗങ്ങൾ യോഗത്തിൽ ആവശ്യപ്പെട്ടു.
കേരള നേതൃത്വം വിഷയത്തിൽ വ്യക്തമായ വിശദീകരണം നൽകിയിട്ടില്ല. ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയെ കുറ്റപ്പെടുത്തുന്ന സാഹചര്യം സൃഷ്ടിച്ചതു ശരിയായില്ലെന്നും ബംഗാൾ ഘടകം സംസ്ഥാന സമിതി ചേർന്നു വിലയിരുത്തി.
ചൊവ്വ ബുധന്‍ ദിവസങ്ങളിലായി ചേര്‍ന്ന സംസ്ഥാന കമ്മറ്റി യോഗത്തിലാണ് കേരളത്തിലെ സംസ്ഥാന സെക്രട്ടറി കോടയേരി ബാലകൃഷ്ണന്റെ മക്കളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചയായത്.