തെരുവുനായയുടെ കടിയേറ്റ പശുവിന് പേയിളകി, പൊലീസെത്തി വെടിവച്ചു കൊന്നു

കൊച്ചി| VISHNU N L| Last Modified വെള്ളി, 25 സെപ്‌റ്റംബര്‍ 2015 (12:57 IST)
മൂവാറ്റുപുഴ ആയവനയിൽ കഴിഞ്ഞ ദിവസം തെരുവുനായയുടെ കടിയേറ്റ് പേവിഷബാധയേറ്റ പശുവിനെ വെടിവച്ചുകൊന്നു. ആയാവന കാലാമ്പൂർ കരീമിന്റെ പശുവിനെയാണ് പൊലീസ് വെടിവച്ചുകൊന്നത്. രണ്ടാഴ്ചമുമ്പാണ് പശുവിനു തെരുവുനായയുടെ കടിയേറ്റത്.

ഇതിനു ശേഷം വീട്ടിൽ തന്നെ നിരീക്ഷണത്തിലായിരുന്നു പശു. ഇതിനിടെയാണ് ഇന്നു രാവിലെ പശുവിന് പേയിളകി യത്. അക്രമ സ്വഭാവം കാണിച്ച പശു കയറുപൊട്ടിച്ച് നാട്ടുകാരെ ആക്രമിച്ചിരുന്നു. തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോത്താനിക്കാട് പൊലീസെത്തി പശുവിന വെടിവച്ചു കൊല്ലുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :