എസ് ഐയെ ആക്രമിച്ച തെരുവുനായയെ പോലീസുകാര്‍ തല്ലിക്കൊന്നു

ചെങ്ങന്നൂര്‍| Last Modified ചൊവ്വ, 22 സെപ്‌റ്റംബര്‍ 2015 (17:20 IST)
പൊലീസ് എസ് ഐയെ ആക്രമിച്ച തെരുവുനായയെ പോലീസുകാര്‍ തല്ലിക്കൊന്നു. ചെങ്ങന്നൂര്‍ ട്രാഫിക് സ്റ്റേഷനിനടുത്ത് തിങ്കളാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം.

പുലിക്കുന്ന് സ്വദേശിയായ ഷാജിയെ നായ കടിച്ചുകീറുന്നതുകണ്ട് രക്ഷപ്പെടുത്താന്‍ ശ്രമിക്കവേയാണ് ചെങ്ങന്നൂര്‍ ട്രാഫിക് സ്‌റ്റേഷനിലെ അഡീഷണല്‍ എസ്.ഐ. ജോസഫിന് കടിയേറ്റത്. മറ്റ് പോലീസുകാര്‍ നായയെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും ഇവരേയും നായ ആക്രമിക്കുകയായിരുന്നു.


ഇതേത്തുടര്‍ന്ന് പോലീസ് സ്‌ട്രൈക്കിങ് ഫോഴ്‌സിലെ ഉദ്യോഗസ്ഥരെത്തി നായയെ തല്ലിക്കൊല്ലുകയായിരുന്നു.കടിയേറ്റ് സാരമായി പരിക്കേറ്റ ഷാജി വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ജോസഫ് ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയിലും ചികിത്സതേടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :