കോവിഡ് അതിതീവ്ര വ്യാപനം: നിയന്ത്രണങ്ങള്‍ ജില്ലാ അടിസ്ഥാനത്തില്‍, ടിപിആര്‍ കൂടിയ ജില്ലകള്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളിലേക്ക്

രേണുക വേണു| Last Modified തിങ്കള്‍, 17 ജനുവരി 2022 (14:59 IST)

കോവിഡ് മൂന്നാം തരംഗം അതിതീവ്ര വ്യാപനത്തിലേക്ക് കടന്ന സാഹചര്യത്തില്‍ കേരളത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാരും ആരോഗ്യവകുപ്പും ആലോചിക്കുന്നു. സമ്പൂര്‍ണമായി സംസ്ഥാനം അടച്ചിടുന്ന തരത്തിലുള്ള നിയന്ത്രണം ഇനിയുണ്ടാകില്ല. മറിച്ച് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലാണ് നിലവില്‍ രോഗവ്യാപനം തീവ്രമായിരിക്കുന്നത്. ഈ ജില്ലകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ അടക്കം നിയന്ത്രണം കൊണ്ടുവരാനാണ് ആലോചിക്കുന്നത്. മതപരമായ ചടങ്ങുകള്‍, ആഘോഷങ്ങള്‍ എന്നിവയ്ക്ക് വിലക്കേര്‍പ്പെടുത്തിയേക്കും. വരുംദിവസങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പരിഗണിച്ചായിരിക്കും പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :