കോവിഡ് പുതിയ വകഭേദം; അതീവ ജാഗ്രത വേണം, ഇതുവരെയുള്ള വകഭേദങ്ങളില്‍ വളരെ വ്യാപനശേഷി കൂടുതല്‍

അതീവ ജാഗ്രത പാലിക്കണം

രേണുക വേണു| Last Modified ചൊവ്വ, 18 ഒക്‌ടോബര്‍ 2022 (08:31 IST)

കോവിഡ് പുതിയ ജനിതക വകഭേദം (XBB, XBB1) റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അതീവ ജാഗ്രതയില്‍ കേരളവും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇതുവരെയുള്ള കോവിഡ് വകഭേദങ്ങളില്‍ വളരെ വ്യാപനശേഷിയുള്ളതാണ് പുതിയ വകഭേദം. അതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം. രോഗം ബാധിച്ചവരില്‍ 1.8 ശതമാനം പേര്‍ക്ക് ആശുപത്രി ചികിത്സ ആവശ്യം വരാം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :