കേരള കോൺഗ്രസ് എമ്മിന് അധിക സീറ്റുകൾ ലഭിക്കുമോ? നിർണായക സീറ്റ് ചർച്ചകൾ ഇന്ന്

കേരള കോൺഗ്രസ് എമ്മിന് അധിക സീറ്റുകൾ ലഭിക്കുമോ? നിർണായക സീറ്റ് ചർച്ചകൾ ഇന്ന്

തിരുവന‌ന്തപുരം| aparna shaji| Last Modified തിങ്കള്‍, 28 മാര്‍ച്ച് 2016 (10:02 IST)
യു ഡി എഫിന് ഇന്ന് നിർണായക മണ്ഡല ചർച്ചകൾ. നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി ക്ലിഫ് ഹൗസിലാണ് ഇന്ന്
യു ഡി എഫ് സീറ്റ് ചർച്ചകൾ നടക്കുന്നത്. കേരള കോൺഗ്രസ് എം, കേരള കോൺഗ്രസ് ജേക്കബ് എന്നീ പാർട്ടികളുമായി സീറ്റ് ചർച്ചകൾ നടക്കും. ആറാം തവണയാണ് കേരള കോൺഗ്രസ് എമ്മുമായി ഉഭയകക്ഷി ചർച്ച നടക്കുന്നത്.

അങ്കമാലി മണ്ഡലം വേണമെന്ന കേരള കോൺഗ്രസ് എമിന്റെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നും സീറ്റ് വിട്ടുനൽകില്ലെന്നും കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. മാത്രമല്ല, അങ്കമാലിയിൽ മത്സരിക്കാൻ ഡീൻ കുര്യാക്കോസ്, റോജി എം ജോൺ എന്നീ പേരുകൾ പാർട്ടി നിർദ്ദേശിച്ചിട്ടുമുണ്ട്. നിലവിൽ അങ്കമാലി സീറ്റുമായിട്ടാണ് ചർച്ചകൾ മുന്നേറുന്നത്.

മൂന്നു സീറ്റുകൾ അധികം വേണമെന്ന കേരള കോൺഗ്രസ് എമിന്റെ തീരുമാനം ഇന്ന് നടക്കാനിരിക്കുന്ന സീറ്റ് ചർച്ചയിൽ ചർച്ചാവിഷയമാകും. സീറ്റ് വെച്ചുമാറുന്നതിനോട് താൽപര്യമില്ലെന്നും കേരള കോൺഗ്രസ് എം വ്യക്തമാക്കിയിട്ടുണ്ട്. ചർച്ചയ്ക്കുശേഷം ഗ്രൂപ്പിന്റെ ഭരവാഹി മീറ്റിംഗ് തിരുവന‌ന്തപുരത്ത് നടക്കും. കോൺഗ്രസ് പാർട്ടി നേതാക്കൾ ഇന്ന് ജെ ഡിയു സംസ്ഥാന അധ്യക്ഷൻ എം വി വീരേന്ദ്രകുമാറുമൊത്ത് ഡ‌ൽഹിയിൽ യോഗം നടത്തും.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :