അഞ്ചുവർഷം നിങ്ങള്‍ ബി ജെ പിക്കു നൽകൂ, വികസനമെന്നത് എന്താണെന്ന് കാണിച്ചുതരാം: നരേന്ദ്ര മോദി

അഴിമതിക്കും ദാരിദ്രത്തിനുമെതിരാണ് തന്റെ പോരാട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ദിസ്പൂർ, ബി ജെ പി, നരേന്ദ്ര മോദി, അസം, കോൺഗ്രസ് dispur, BJP, narendra  modi, assam, congress
ദിസ്പൂർ| സജിത്ത്| Last Modified ശനി, 26 മാര്‍ച്ച് 2016 (13:47 IST)
അഴിമതിക്കും ദാരിദ്രത്തിനുമെതിരാണ് തന്റെ പോരാട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യം ലഭിച്ച സമയത്ത് ഐശ്വര്യ സമൃദ്ധമായ സംസ്ഥാനമായിരുന്നു അസം. എന്നാൽ ഇന്ന് ഏറ്റവും കൂടുതല്‍ ദരിദ്രമനുഭവിക്കുന്ന സംസ്ഥാനവും അസം തന്നെ. കോൺഗ്രസിന് നിങ്ങൾ 60 വര്‍ഷം നല്‍കി, എന്നാല്‍ തങ്ങള്‍ ചോദിക്കുന്നത്വെറും അഞ്ചു വര്‍ഷമാണ്. നിങ്ങള്‍ ബി ജെ പിയെ വിജയിപ്പിച്ചാൽ അസമിന് സർബാനന്ദ് സോനോവാളിനെപ്പോലെയുള്ള യുവ മുഖ്യമന്ത്രിയെ ലഭിക്കും. അതിലൂടെ വികസനത്തിലേക്ക് പറന്നുയരാനും നിങ്ങള്‍ക്ക് സാധിക്കും. മോദി വ്യക്തമാക്കി.

തങ്ങളുടെ പണം എവിടെപ്പോയെന്ന് അറിയുന്നതിനുള്ള അവകാശം ഇവിടുത്തെ ജനങ്ങൾക്കുണ്ട്.
വേഗതയാർന്ന വികസനമാണ് തങ്ങൾ ലക്ഷ്യം വയ്ക്കുന്നത്. എല്ലാ വശങ്ങളിലുമുള്ള വികസനമാണ് അസമിന് വേണ്ടത്. യുവാക്കൾക്കുള്ള വരുമാനം, പാവപ്പെട്ടവരുടെ വിദ്യാഭ്യാസം, വൃദ്ധർക്കുവേണ്ടിയുള്ള മരുന്നുകൾ ഈ മൂന്നു കാര്യങ്ങൾ കൂടി നടപ്പാക്കിയാൽ അസമിലെ സ്ഥിതി മാറുമെന്നും മോദി പറഞ്ഞു.

വൈദ്യുതിയില്ലാത്ത നിരവധി ഗ്രാമങ്ങളാണ് ഇവിടെയുള്ളത്. ജനങ്ങളെ ഇരുട്ടിലാക്കാൻ തങ്ങള്‍ക്ക് കഴിയില്ല. അതിനാലാണ് ഗ്രാമങ്ങളിൽ വൈദ്യുതിയെത്തിക്കുന്നതിനായുള്ള ശ്രമങ്ങൾ നടത്തുന്നത്. അതുപോലെ പാവങ്ങൾക്ക് വീടുകൾ പണിതു നൽകുന്നതിനുള്ള പണം കേന്ദ്രസർക്കാർ നൽകി. എന്നാൽ അതൊന്നും ഉപയോഗിച്ചില്ല. തേയിലത്തോട്ടങ്ങളിൽ ജോലി ചെയ്യുന്നവരാണ് ഇന്ത്യയുടെ അഭിമാനം ലോകം മുഴുവൻ വ്യാപിപ്പിച്ചതെന്നും തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള റാലിയിൽ അസമിലെ ടിൻസുകിയയിൽ സംസാരിക്കുന്നതിനിടെ മോദി കൂട്ടിച്ചേര്‍ത്തു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :