കൊല്ലത്ത് തമ്പാനെ തടഞ്ഞു; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തല്ലി

കൊല്ലം| Last Modified ഞായര്‍, 27 ജൂലൈ 2014 (14:44 IST)
ഡിസിസി ഓഫീസിന്റെ പുതിയ മന്ദിരത്തിലെ രണ്ടുമുറികള്‍ ഉദ്ഘാടനം ചെയ്ത് മടങ്ങിയ പ്രതാപവര്‍മ തമ്പാനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലേറ്റുമുട്ടി. പലര്‍ക്കും നിസാരപരിക്കേറ്റു.

പുതിയ മന്ദിരത്തിന്റെ പണിപൂര്‍ത്തിയായ രണ്ടു മുറികളുടെ ഉദ്ഘാടനം തമ്പാന്‍ രാവിലെ എട്ടിന് നേരത്തെ എത്തി നിര്‍വഹിച്ചതാണ് യൂത്ത് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്.

കഴിഞ്ഞദിവസം മന്ദിരത്തിന്റെ പരിസരത്തുനിന്ന് നിര്‍മാണസാമഗ്രികള്‍ മാറ്റുന്നത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. ലോറികളില്‍ നിറച്ചിരുന്ന മണലും ഹോളോ ബ്രിക്‌സും പ്രവര്‍ത്തകര്‍തന്നെ ഓഫീസ് പരിസരത്ത് തിരിച്ചിറക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :